തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും ആളെ കയറ്റാനുള്ള തമിഴ്നാടിന്റെ നീക്കത്തിന് തടയിട്ട് കേന്ദ്രം ; കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം

ന്യൂഡല്‍ഹി: സംസ്ഥാനത്തെ സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളെ അനുവദിക്കാനുള്ള തമിഴ്നാടിന്റെ നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍.അമ്ബത് ശതമാനം ആളുകള്‍ക്ക് മാത്രമെ കൊട്ടകയ്ക്കുള്ളില്‍ പ്രവേശനം അനുവദിക്കാവുവെന്നും തീരുമാനം പിന്‍വലിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചു.
കൊവിഡ് കേസുകളില്‍ കുറവു വന്നതോടെ ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി രാജ്യത്ത് തിയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അമ്ബത് ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം തിയേറ്ററുകള്‍ തുറക്കാനെന്നായിരുന്നു നിര്‍ദ്ദേശം.
കഴിഞ്ഞദിവസമാണ് ഈ തീരുമാനത്തിന് ഇളവ് നല്കി തമിഴ്നാട്ടിലെ സിനിമ തിയേറ്ററുകളില്‍
മുഴുവന്‍ ആളുകളെയും പ്രവേശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടല്‍.സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഒരു തരത്തിലും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കരുതെന്നും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

