KSDLIVENEWS

Real news for everyone

ഫീസ് നൽകാത്തതിന് 300 വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് നി ഷേധിച്ചതായി പരാതി

SHARE THIS ON

കാസര്‍ഗോഡ്: അമിത ഫീസ് നല്‍കാത്തതിന് 300 വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നിഷേധിച്ചതായി പരാതി. കാസര്‍ഗോഡ് ചിന്മയ വിദ്യാലയത്തില്‍ നിന്നാണ് 300ഓളം വിദ്യാര്‍ഥികളെ പുറത്താക്കിയത്. കോവിഡ് മഹാമാരിയില്‍ ഏറെ പ്രയാസമനുഭവിക്കുന്ന സമയത്ത് ചിന്മയ വിദ്യാലയത്തിലെ അധികാരികള്‍ ഫീസിന്‍റെ പേരില്‍ ചൂഷണം ചെയ്യുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഓണ്‍ലൈനിലൂടെ ക്ലാസുകള്‍ നടക്കുന്ന ഈ സമയത്ത് ട്യൂഷന്‍ ഫീസിന് പുറമെ ലാബ് ഫീ പോലുള്ള മറ്റു പലതരം ഫീസുകള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് അധികാരികള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ചൂഷണം ചെയ്യുന്നതെന്നാണ് രക്ഷിതാക്കളുടെ പരാതി. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ പ​റ​ഞ്ഞി​ട്ടു​ള്ള ട്യൂ​ഷ​ന്‍ ഫീ​സു​ക​ളി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ​ത് 25 ശ​ത​മാ​നം എ​ങ്കി​ലും ഇ​ള​വ് ന​ല്‍​ക​ണ​മെ​ന്നാ​ണ്. അ​തു​പോ​ലും വ​ക​വ​യ്ക്കാ​തെ മു​ഴു​വ​ന്‍ ഫീ​സും ന​ല്‍​ക​ണ​മെ​ന്ന് പ​റ​ഞ്ഞ് വി​ദ്യാ​ര്‍​ഥി​ക​ളെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്.
സ്കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ന​ട​പ​ടി പി​ന്‍​വ​ലി​ച്ച്‌ കു​ട്ടി​ക​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളെ​യും യു​വ​ജ​ന സം​ഘ​ട​ന​ക​ളെ​യും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ​യും സ​ഹ​ക​രി​പ്പി​ച്ച്‌ ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ അ​റി​യി​ച്ചു.
ഇ​തു സം​ബ​ന്ധി​ച്ച്‌ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ ഹാ​ളി​ല്‍ ചേ​ര്‍​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ യോ​ഗം എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​വീ​ന​ര്‍ ആ​ര്‍. വി​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
അ​തേ​സ​മ​യം ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജൂ​ണി​ലെ ആ​ദ്യ ടേം ​ഫീ​സ് അ​ട​യ്ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന മാ​ത്ര​മേ മു​ന്നോ​ട്ടു വ​ച്ചി​ട്ടു​ള്ളു​വെ​ന്നും മ​റ്റ് എ​ല്ലാ ത​ര​ത്തി​ലു​ള്ള ഫീ​സി​ള​വും ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ചി​ന്‍​മ​യ സ്ക്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പ​റ​ഞ്ഞു. 
ഫീ​സി​ന്‍റെ കാ​ര്യ​ങ്ങ​ള്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡാ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!