ആശ്വാസം: രാജ്യത്ത് കോവിഡ് മുക്തരുടെ എണ്ണം ഒരു കോടി കടന്ന് 1,00,16,859 ആയി ;
24 മണിക്കൂറിനിടെ 20,346 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 222 മരണവും; രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1,03,95,278 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. ഇന്നലെ 20,346 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,03,95,278 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 19,587 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തര്‍ ഒരു കോടി കടന്നു. 1,00,16,859 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ 2,28,083 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
24മണിക്കൂറിനിടെ 222 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,50,336 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

