KSDLIVENEWS

Real news for everyone

ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ച് യു.എസ് കോൺഗ്രസ്

SHARE THIS ON

വാഷിങ്​ടണ്‍: ഡെമോക്രാറ്റിക് പ്രസിഡന്‍റ്​​ സ്ഥാനാര്‍ഥി ജോ ബൈഡന്‍റെ ജയം ഔദ്യോഗികമായി പ്രഖ്യാപിച്ച്‌​ യു.എസ്​ കോണ്‍ഗ്രസ്​. ജനുവരി 20ന്​ യു.എസ്​ പ്രസിഡന്‍റായി ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുക്കും. വൈസ്​ പ്രസിഡന്‍റ്​ മൈക്ക്​ പെന്‍സാണ്​ നിര്‍ണായക പ്രഖ്യാപനം നടത്തിയത്​.

306 ഇലക്​ട്രറല്‍ വോട്ടുകളാണ്​ ജോ ബൈഡന്‍ നേടിയത്​. പ്രസിഡന്‍റായി തെരഞ്ഞെടുക്കാന്‍ 270 അംഗങ്ങളുടെ പിന്തുണയാണ്​ വേണ്ടത്​. ജോര്‍ജിയ, പെന്‍സില്‍വാനിയ, അരിസോണ, നേവാഡ, മിഷിഗണ്‍ എന്നിവിടങ്ങ​ളിലെ ഇലക്​ടറല്‍ വോട്ടുകളില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി അവകാശവാദമുന്നയിച്ചുവെങ്കിലും യു.എസ്​ കോണ്‍ഗ്രസ്​ അതെല്ലാം തള്ളികളഞ്ഞു.

കഴിഞ്ഞ ദിവസം യു.എസ് കോണ്‍ഗ്രസ് സമ്മേളനത്തിനിടെ വലിയ പ്രതിഷേധവുമായി ട്രംപ് അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. കാപ്പിറ്റോള്‍ ബില്‍ഡിങ്ങിലേക്ക്​ ഇരച്ചു കയറിയ ട്രംപിന്‍റെ അനുയായികള്‍ വലിയ അക്രമമാണ്​ അഴിച്ചുവിട്ടത്​. ഇതിനെ തുടര്‍ന്ന്​ യു.എസ്​ കോണ്‍ഗ്രസ്​ സമ്മേളനം തടസപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!