KSDLIVENEWS

Real news for everyone

വാർഷിക നഷ്ടം 310 കോടി; കേരളത്തിന്റെ‌ ‘മുടിയനായ പുത്രനാവുമോ’ കൊച്ചി മെട്രോ?

SHARE THIS ON

കൊച്ചി മെട്രോ രണ്ടാംഘട്ട‌ം: കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയില്ല
പതിവു യാത്രക്കാരെപ്പോലും ആകർഷിക്കാൻ പദ്ധതികളൊന്നുമില്ല. ലോക്ഡൗണിനു മുൻപു പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 65000 ആയിരുന്നത് ഇപ്പോൾ 24000 എത്തിനിൽക്കുന്നു. യാത്രക്കാർ തിങ്ങിനിറഞ്ഞു കയറിയാലും മെട്രോയുടെ നഷ്ടം നികത്താനാവില്ല. പക്ഷേ, കുറയ്ക്കാനാവും. 
∙ എന്തുകൊണ്ട് ആളില്ല
മെട്രോയുടെ സൗകര്യവും ശുചിത്വവും കൃത്യതയാർന്ന സർവീസും മാത്രം പോരാ ആളുകളെ ആകർഷിക്കാൻ. വീട്ടിൽനിന്നിറങ്ങുന്ന ഒരാൾ മെട്രോയിൽ യാത്രചെയ്യാൻ മാത്രം ഒാട്ടോയിലും ബസിലും കയറി മെട്രോ സ്റ്റേഷനിലെത്തണമെന്നില്ല. ലാസ്റ്റ് മൈൽ കണക്ടിവിറ്റിയെന്ന മെട്രോയുടെ പ്രഖ്യാപനത്തിലേക്ക് ഏറെ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ആളുകൾ പൂർണമായി ഉൾക്കൊണ്ടിട്ടില്ല.
വീടിനു മുന്നിൽനിന്നാൽ, യാത്രക്കാരനു പോകേണ്ട സ്ഥലത്തേക്കു നേരിട്ടുള്ള ബസ് ലഭിക്കുമെങ്കിൽ പിന്നെന്തിനാണു മെട്രോ സ്റ്റേഷനിലേക്കു പോകുന്നത്? ബസിനും മെട്രോയ്ക്കും ഒരേ ടിക്കറ്റ് നിരക്കാണെങ്കിൽ ആളുകൾ മെച്ചപ്പെട്ട മെട്രോ യാത്ര തിരഞ്ഞെടുക്കും.
ടിക്കറ്റ് നിരക്ക് കുറയ്ക്കുകയോ സ്ഥിരം യാത്രക്കാർക്ക് ഇളവു പ്രഖ്യാപിക്കുകയോ മാത്രമാണു മെട്രോ ഉപേക്ഷിച്ചുപോയ പതിവുകാരെ തിരിച്ചു കൊണ്ടുവരാനുള്ള വഴി. ടിക്കറ്റ് നിരക്കു കുറച്ച അവസരത്തിലൊന്നും വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ മാറ്റമില്ലായിരുന്നുവെന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!