KSDLIVENEWS

Real news for everyone

നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും; സുപ്രീം കോടതി നിലപാട് നിര്‍ണ്ണായകം

SHARE THIS ON

ന്യൂഡൽഹി : കാർഷിക നിയമങ്ങൾക്കും കർഷക പ്രതിഷേധങ്ങൾക്കും എതിരായ ഹർജികളിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെ കേന്ദ്ര സർക്കാരും കർഷക സംഘടനകളും നിലപാട് കടുപ്പിച്ചു. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ന്യായവും സ്വീകാര്യവുമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ് മൂലം ഫയൽ ചെയ്തു. കാർഷിക നിയമങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. ഇതോടെ കോടതിയുടെ നിലപാട് നിർണ്ണായകമാകും.
കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലം
കാർഷിക നിയമങ്ങൾ പെട്ടെന്ന് കൊണ്ടുവന്നതല്ല. അതിനാൽ കാർഷിക മേഖലയിലെ പരിഷ്കരണങ്ങളിൽനിന്ന് പിന്മാറാൻ കഴിയില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കർഷകർക്ക് നിയമങ്ങൾ സ്വീകാര്യമാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ് മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്. ഒരു വിഭാഗം കർഷകർ മാത്രമാണ് നിയമങ്ങളെ എതിർക്കുന്നത്. അവരുമായി ചർച്ച നടത്തി വരിയാണ്. മുൻവിധികളോടെയാണ് ചില കർഷക സംഘടനകൾ ചർച്ചകളിൽ പങ്കെടുക്കുന്നത്. നിയമത്തെ കുറിച്ച് കർഷകർക്ക് ഇടയിൽ തെറ്റായ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കർഷകർ അല്ലാത്ത ചിലർ പ്രചരിപ്പിക്കുന്നുവെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് കിസാൻ മോർച്ച
തർക്ക പരിഹാരത്തിന് ഇടപെടുന്ന സുപ്രീം കോടതിയോട് നന്ദിയുണ്ട്. എന്നാൽ നിയമത്തെ കുറിച്ച് ചർച്ച ചെയ്യാൻ കോടതി രൂപീകരിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ല. സമരങ്ങൾക്ക് നേതൃത്വം നൽകുന്ന സംയുക്തകിസാൻ മോർച്ചയുടെ നിലപാട് ഇതാണ്. നിയമങ്ങൾ സ്റ്റേ ചെയ്യാൻ അധികാരമുള്ള കോടതിക്ക് അവ പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കാൻ അധികാര

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!