കുതിച്ചുയരാൻ കാസർകോട്ടെ കായികമേഖല; 17 കോടി രൂപ ചിലവിൽ നിർമ്മിച്ച നിലേശ്വരം ഇഎംഎസ് സ്റ്റേഡിയം ഉത്ഘാടനം ഫെബ്രുവരി 15 ന്.

നീലേശ്വരം ∙ ജില്ലയിലെ കായികരംഗത്തിനു കുതിപ്പേകാൻ ഒരുങ്ങുന്നത് ഒട്ടേറെ പദ്ധതികൾ. കളിക്കളങ്ങളിൽ ആരവമുണരുമ്പോൾ ജില്ലയുടെ കായികമേഖല ചരിത്രനേട്ടം സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.
ഇഎംഎസ് സ്റ്റേഡിയം അടുത്ത മാസം
ജില്ലയിലെ ഏറ്റവും വലിയ കളിക്കളമാകാൻ ഒരുങ്ങുകയാണ് നീലേശ്വരം പുത്തരിയടുക്കത്തു നിർമാണം പൂർത്തിയായ ഇഎംഎസ് സ്റ്റേഡിയം. ഫെബ്രുവരി 15നാണ് ഉദ്ഘാടനം. 17 കോടി രൂപ ചെലവിൽ കിഫ്ബിയാണു സ്റ്റേഡിയം നിർമിച്ചത്. 400 മീറ്റർ ട്രാക്ക് ആണ് ഇവിടെ. വോളിബോൾ കോർട്ട്, നീന്തൽക്കുളം എന്നിവയുമുണ്ട്. ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് മത്സരിച്ചു ജയിച്ചത് നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ നിന്നായിരുന്നു. അദ്ദേഹത്തിന്റെ സ്മാരകം എന്ന നിലയിലാണു സ്റ്റേഡിയം ഉയരുന്നത്.
ഇൻഡോർ സ്റ്റേഡിയം 2 വർഷത്തിനകം
തൃക്കരിപ്പൂർ എംആർഎസ് ഇൻഡോർ സ്റ്റേഡിയത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. 28 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 2 വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ശ്രമം.
ചെമ്മനാട്ടെ ജില്ലാ സ്റ്റേഡിയം ഉടൻ
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണു ചെമ്മനാട് പഞ്ചായത്തിൽ ജില്ലാ സ്റ്റേഡിയം നിർമിക്കുന്നത്. 13 കോടി രൂപ ചെലവിൽ 400 മീറ്റർ ട്രാക്കോടെ ആണ് ഈ സ്റ്റേഡിയവും വരിക.
സ്പോർട്സ് ഡിവിഷൻ
ജില്ലയിലെ ആദ്യ സ്പോർട്സ് ഡിവിഷൻ കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മാർച്ചിൽ പ്രവർത്തനം തുടങ്ങും.ഏഴ്, എട്ട് ക്ലാസുകളിലെ 60 കുട്ടികൾക്കാണു പ്രവേശനം. സ്കൂളിൽ പുതുതായി നിർമിച്ച ബിൽഡിങ് ബ്ലോക്കിലെ ക്ലാസ്മുറികൾ ഇതിനായി ഉപയോഗപ്പെടുത്തും. നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിലാണ് ഇവർക്കു പരിശീലനം നൽകുക.
ഉദയഗിരി ഹോസ്റ്റലിനോടു ചേർന്ന് 2 ഏക്കർ സ്ഥലത്ത് സ്പോർട്സ് അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് ആരംഭിക്കും. കാസർകോട് വികസന പാക്കേജിൽ നി

