KSDLIVENEWS

Real news for everyone

ട്രംപിനെ വിലക്കിയത് ശരിയായ തീരുമാനം ; പക്ഷേ അഭിമാനമില്ല -ട്വിറ്റർ സി.ഇ.ഒ

SHARE THIS ON

വാഷിങ്​ടണ്‍: യു.എസ്​ പ്രസിഡന്‍റ്​ ഡോണാള്‍ഡ്​ ട്രംപിന്​ വിലക്കിയത്​ ശരിയായ തീരുമാനമായിരുന്നുവെന്ന്​ ട്വിറ്റര്‍ സി.ഇ.ഒ ജാക്ക്​ ഡോര്‍സി. ഇതാദ്യമായാണ്​ വിഷയത്തില്‍ ട്വിറ്റര്‍ സി.ഇ.ഒ പ്രതികരണം നടത്തുന്നത്​. കാപിറ്റല്‍ ഹില്ലില്‍ ട്രംപ്​ അനുകൂലികള്‍ നടത്തിയ അക്രമത്തെ തുടര്‍ന്നായിരുന്നു വിലക്ക്​.

എന്നാല്‍, ട്രംപിനെ വിലക്കിയതില്‍ അഭിമാനമില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. ആരോഗ്യപരമായ ആശയവിനിമയം സാധ്യമാക്കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടുവെന്ന്​ അദ്ദേഹം സമ്മതിച്ചു. ശരിയായ നടപടിയാണ്​ ഉണ്ടായത്​. ട്വിറ്ററിനെ ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുസുരക്ഷക്കായി പ്രവര്‍ത്തിക്കുകയെന്നത് ട്വിറ്ററിന്‍റെ കടമയാണെന്നും ജാക്ക് ഓര്‍മിപ്പിച്ചു.അസാധാരണമായ സാഹചര്യത്തെയാണ്​ നേരിടുന്നത്​. ഇന്‍റര്‍നെറ്റിലെ ചര്‍ച്ചകളുടെ ചെറിയൊരു ഭാഗം ട്വിറ്ററിലും നടക്കുന്നുണ്ട്​. പക്ഷേ ട്വിറ്ററിന്‍റെ നിയമങ്ങളും നയങ്ങളും അംഗീകരിക്കാന്‍ സാധിക്കാത്തവര്‍ക്ക്​ ​മറ്റൊരു വെബ്​സൈറ്റിലേക്ക്​ നീങ്ങാവുന്നതാണെന്നും ജാക്ക്​ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!