KSDLIVENEWS

Real news for everyone

വാക്സിനേഷന് പിന്നാലെ ഉത്തർപ്രദേശിൽ ജീവനക്കാരൻ മരിച്ചു ; പാർശ്വഫലമല്ലെന്ന് അധികൃതർ

SHARE THIS ON

ലഖ്​നോ: കോവിഡ്​ പ്രതിരോധ വാക്​സിന്‍ കുത്തി വച്ചതിന് ​പി​ന്നാലെ ഉത്തര്‍പ്രദേശില്‍
സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരന്‍ മരിച്ചു. വാക്​സിന്‍ സ്വീകരിച്ച്‌​ 24 മണിക്കൂര്‍ തികയുന്നതിന്​ മുമ്ബാണ്​ 46കാരനായ മഹിപാല്‍ സിങ്ങിന്‍റെ മരണം​. നെഞ്ചുവേദനയും ശ്വാസതടസവുമാണ് മരണത്തിന് കാരണമായത് .അതേസമയം വാക്​സിന്‍റെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്നല്ല മരണമെന്ന്​ ജില്ല ചീഫ്​ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കുത്തിവെയ്പ് ​ എടുക്കുന്നതിന്​ മുമ്ബുതന്നെ അദ്ദേഹത്തിന്​ ആരോഗ്യ പ്രശ്​നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നതായി കുടുംബവും വെളിപ്പെടുത്തി .

,wശനിയാഴ്ച വൈകീട്ടാണ് മഹിപാല്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നത്. തുടര്‍ന്ന് ഞായറാഴ്ച അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു .ശ്വാസ തടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടുതിന് ശേഷമാണ് മരണം സംഭവിച്ചത് .മരണത്തെക്കുറിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!