KSDLIVENEWS

Real news for everyone

മാനവ മൈത്രിയുടെ കവാട സമർപ്പണം റിപ്പബ്ലിക്ക് ദിനത്തിൽ

SHARE THIS ON

പെരിയ : മാനവ മൈത്രിയുടെ പ്രതീകമായി കുണിയ ദേശീയപാതയോരത്ത് നിർമ്മിച്ച പ്രവേശന കവാടം റിപ്പബ്ലിക്ക് ദിനത്തിൽ നാടിന് സമർപ്പിക്കും . കുണിയ ബിലാൽ മസ്ജിദ് , ആയംപാറ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലേയ്ക്കുള്ള റോഡിന് കുറുകെയാണ് മത സാഹോദര്യത്തിന്റെ ഉണർത്തുപാട്ടായി കമാനം പണി കഴിപ്പിച്ചത് . സാമ്പത്തിക ചെലവുകൾ യു എ ഇ കമ്മിറ്റിയും ബിലാൽ മസ്ജിദ് കമ്മിറ്റിയും പങ്കിട്ടപ്പോൾ നിർമ്മാണത്തിന് ക്ഷേത്ര കമ്മിറ്റിയും പ്രവേശന കവാട നിർമ്മാണ കമ്മിറ്റിയും നേതൃത്വം നൽകി . 26 ന് രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ കുണിയ ജുമാമസ്ജിദ് ഖത്തീബ് അബ്ദുൾ ഖാദർ നദ്വി , മഹാവിഷ്ണു ക്ഷേത്ര രക്ഷാധികാരി എൻ കുഞ്ഞിരാമൻ ഉരുളംകോടി തായർ എന്നിവർ ചേർന്ന് നാടിന് സമർപ്പിക്കും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!