കാർഷിക നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്ര നിർദ്ദേശം തള്ളി കർഷക സംഘടനകൾ ; സമരം തുടരും

ദില്ലി; കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളി കര്‍ഷക സംഘടനകള്‍. നിയമം പൂര്‍ണമായും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സംഘടനകള്‍ ആവര്‍ത്തിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്റ്റര്‍ റാലി ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങുമായി മുന്നോട്ട് പോകുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും നടപ്പാക്കുന്നത് 18 മാസം വരെ നിര്‍ത്തിവയ്ക്കാമെന്ന നിര്‍ദ്ദേശം ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. നിയമങ്ങള്‍ അവലോകനം ചെയ്യുന്നതിനും കര്‍ഷക സംഘടനകളുമായി യൂണിയനുകളുമായി ചര്‍ച്ച തുടരുന്നതിനും ഒരു സമിതി രൂപീകരിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത ശേഷം വ്യാഴാഴ്ച പ്രതികരിക്കുമെന്നായിരുന്നു സംഘടന പ്രതിനിധികള്‍ വ്യക്തമാക്കിയത്.
അതേസമയം റിപബ്ലിക് ദിനത്തില്‍ തിരുമാനിച്ച ട്രാക്റ്റര്‍ റാലിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തിരുമാനമെന്നും സംഘടനകള്‍ വ്യക്തമാക്കി. ട്രാക്ടര്‍ റാലി തടയാന്‍ സുപ്രിംകോടതി വിസമ്മതിക്കുകയും പോലിസിനു തീരുമാനമെടുക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
നിലവില്‍ മൂന്ന് വിവാദ കര്‍ഷക നിയമങ്ങളും സുപ്രീം കോടതി താത്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. നിയമവുമായി ബന്ധപ്പെട്ട പ്രതിസന്ധി പഠിക്കുന്നതിന് പ്രത്യേക സമിതിയേയും സുപ്രീം കോടതി രൂപീകരിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ സമിതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീം കോടതിി ആവശ്യപ്പെട്ടിരിക്കുന്നത്.
പിണറായി വിജയന്‍ ബിജെപിക്ക് പ്രിയപ്പെട്ടവന്‍;കോണ്‍ഗ്രസ് മുക്ത കേരളത്തിന് ‘സുമാബി’സഖ്യമെന്ന്’ ഫാത്തിമ തെഹ്ലിയ
ഗള്‍ഫ് മെഡിക്കല്‍ സര്‍വകലാശാല സന്ദര്‍ശിച്ച് മന്ത്രി മുരളീധരന്‍; ഡോക്ടര്‍മാരുടെ സേവനം പ്രശംസനീയമെന്ന് മന്ത്രി
വികെ ശശികലയ്ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് 27ന് ജയില്‍മോചിതയാകാനിരിക്കെ
സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നത് എഐസിസി;മറിച്ചുള്ള അഭിപ്രായങ്ങള്‍ പാര്‍ട്ടി തിരുമാനമല്ലെന്ന് മുല്ലപ്പള്ളി

