രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ ; കോൺഗ്രസ് – ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച

കോഴിക്കോട്: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കോണ്‍ഗ്രസ് – ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. രാവിലെ പതിനൊന്നു മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി അവിടെ വച്ചായിരിക്കും കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തുക.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് നേതാക്കള്‍ രാഹുലിനെ കാണുന്നത്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്, കെ സി വേണുഗോപാല്‍, മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ രാഹുല്‍ ഗാസിയുമായി കൂടിക്കാഴ്ച്ച നടത്തും.രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ കൂടുതല്‍ സമയം സംസ്ഥാനത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എത്തണം എന്നാണ് ഘടക കക്ഷികളും ആവശ്യം.
യോഗത്തിന് ശേഷം വണ്ടൂര്‍ ,നിലമ്ബൂര്‍ നിയോജക മണ്ഡലം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ സംഗമത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. വൈകിട്ട് അദ്ദേഹം വയനാട്ടിലേക്ക് പോകും.
കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്നാട്ടില്‍ പ്രചാരണ പരിപാടികള്‍ നടത്തിയ ശേഷമാണ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തുന്നത്.

