KSDLIVENEWS

Real news for everyone

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസ്: മാതാവിന്റെ മരണവിവരമറിഞ്ഞിട്ടും മുഖ്യപ്രതിയായ ടി.കെ പൂക്കോയ തങ്ങള്‍ വന്നില്ല

SHARE THIS ON

ക്കരിപ്പൂര്‍: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ ചന്തേരയിലെ ടി.കെ പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ മഫ്തിയില്‍ കാത്തുനിന്ന പൊലീസുദ്യോഗസ്ഥര്‍ നിരാശരായി. പൂക്കോയ തങ്ങളുടെ മാതാവ് ടി.കെ സൈനബ കഴിഞ്ഞ ദിവസം വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. മാതാവിന്റെ മൃതദേഹം ഒരുനോക്ക് കാണാനും ചടങ്ങില്‍ പങ്കെടുക്കാനും പൂക്കോയ തങ്ങള്‍ വരുമെന്നും ഈ സമയത്ത് പ്രതിയെ അറസ്റ്റ് ചെയ്യാമെന്നും പൊലീസ് കണക്കുകൂട്ടിയിരുന്നു. രാവിലെ 10 മണിയോടെയാണ് സൈനബ മരിച്ചത്. വൈകിട്ട് മൃതദേഹം ചന്തേര വലിയപള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കുകയും ചെയ്തു. പൂക്കോയ തങ്ങള്‍ വീട്ടിലെത്തുമെന്ന പ്രചാരണമുയര്‍ന്നതോടെ പൊലീസ് രഹസ്യമായി നിരീക്ഷണമേര്‍പ്പെടുത്തിയിരുന്നു. മാതാവിന്റെ മരണവിവരമറിഞ്ഞിട്ടും പൂക്കോയ തങ്ങള്‍ നാട്ടിലേക്ക് വരാതിരുന്ന സാഹചര്യത്തില്‍ പ്രതി വിദേശത്തേക്ക് കടന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന സംശയം ബലപ്പെടുകയാണ്. പൂക്കോയ തങ്ങള്‍ മൂന്നുമാസക്കാലമായി ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!