KSDLIVENEWS

Real news for everyone

കാസർകോട് ഹസ്രത്ത് മാലിക് ദീനാര്‍ (റ) ഉറൂസിന് പതാക ഉയര്‍ന്നു

SHARE THIS ON

തളങ്കര: കാസര്‍കോട് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ ഡിസംബര്‍ 24 മുതല്‍ ആരംഭിക്കുന്ന ഹസ്രത്ത് മാലിക് ദീനാര്‍ (റ) ഉറൂസിന് തുടക്കം കുറിച്ച് മാലിക് ദീനാര്‍ പള്ളി പരിസരത്ത്, നൂറുകണക്കിന് വിശ്വാസികളുടെ തക്ബീര്‍ ധ്വനികളോടെ പതാക ഉയര്‍ന്നു. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ യഹ് യ തളങ്കര പതാക ഉയര്‍ത്തി. കാസര്‍കോട് സംയുക്ത ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ പി.പി. ഉമര്‍ മുസ്ല്യാര്‍ കൊയ്യോട് പ്രാര്‍ത്ഥന നടത്തി. ഒന്നാല്‍ കണ്‍വീനര്‍ എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു.

വൈസ് ചെയര്‍മാന്‍ കെ.എ.എം. ബഷീര്‍ വോളിബോള്‍ അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ, കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എന്‍.എ നെല്ലിക്കുന്ന്, വൈസ് പ്രസിഡണ്ട് അബ്ദുല്‍ കരീം കോളിയാട്, ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.എം. ഹനീഫ്, സിദ്ദീഖ് നദ് വി ചേരൂര്‍, അബ്ദുല്‍ ബാരി ഹുദവി, പി.എ. സത്താര്‍ ഹാജി, കെ.എം. അബ്ദുല്‍ റഹ്‌മാന്‍, ടി.എ. ഷാഫി, കെ.എം. ബഷീര്‍, കെ.എച്ച്. അഷ്‌റഫ്, എന്‍.കെ. അമാനുല്ല, ഹാഷിം കടവത്ത്, ടി.എസ് ബഷീര്‍, അഫ്‌സല്‍ ഫൈസി, ബാസിത് മൗലവി, ഇബ്രാഹിം ഹുദവി, എം.എ.എച്ച്. മഹമൂദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!