ചൈനയും പാകിസ്താനും സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് സമയമുണ്ട് , കർഷകരെ സന്ദർശിക്കാൻ സമയമില്ല : പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചൈനയും പാകിസ്താനും സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രിക്ക് കര്‍ഷകരെ സന്ദര്‍ശിക്കാന്‍ സമയമില്ലെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നടന്ന കര്‍ഷകരുടെ മഹാപഞ്ചായത്തിലാണ് പ്രിയങ്കയുടെ വിമര്‍ശനം.
“സര്‍ക്കാര്‍ കര്‍ഷകരെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുകയാണ്. പക്ഷേ, അങ്ങനെ വിളിക്കുന്നവരാണ് യഥാര്‍ത്ഥ ദേശവിരുദ്ധര്‍. അവര്‍ കര്‍ഷകരെ പ്രക്ഷോഭകരെന്നും തീവ്രവാദികളെന്നും വിളിക്കുന്നു. അവര്‍ക്ക് കര്‍ഷകരെ സംശയമാണ്. പക്ഷേ, കര്‍ഷകരുടെ ഹൃദയം ഒരിക്കലും ദേശത്തിന് എതിരാവില്ല.അത് നാടിനു വേണ്ടി പണിയെടുക്കുകയാണ്. അവര്‍ക്കെങ്ങനെയാണ് സ്വന്തം നാടിനെ വഞ്ചിക്കുക? പ്രധാനമന്ത്രിക്ക് പാകിസ്താനിലേക്കും ചൈനയിലേക്കും പോകാന്‍ സമയമുണ്ട്. പക്ഷേ, അദ്ദേഹത്തിന് സമരം നടത്തുന്ന കര്‍ഷകരെ കാണാന്‍ സമയമില്ല.”- പ്രിയങ്ക ഗാന്ധി പറഞ്ഞു.
സമരം നടത്തുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു. കര്‍ഷക സമരത്തെ ഇതുവരെയും സര്‍ക്കാര്‍ മുന്‍ വിധിയോടെ അല്ല പരിഗണിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഒക്ടോബര്‍ വരെ കേന്ദ്രസര്‍ക്കാരിന് സമയം ഉണ്ടെന്ന കര്‍ഷ സംഘടനാ നേതാവ് രാകേഷ് ടിക്കായത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ ഇടത് അനുകൂല സംഘടനകള്‍ അടക്കം രംഗത്ത് എത്തി. ടിക്കായത്തിന്റെത് അല്ല തങ്ങളുടെ നിലപാട് എന്ന് വ്യക്തമാക്കിയ അവര്‍ ഉടന്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശിച്ചു.

