‘ അത്ര ദുർബലമാണോ പിണറായി വിജയന്റെ പൊലീസ് ? ‘ ; മുഖ്യപ്രതി പൂക്കോയ തങ്ങളെ എന്തുകൊണ്ട് പിടിക്കുന്നില്ലെന്ന് എം സി ഖമറുദ്ദീൻ

തന്നെ കുടുക്കുക മാത്രമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ശേഷം ജയില്‍ മോചിതനായ എംഎല്‍എ എം സി കമറുദ്ദീന്. കേസിലെ മുഖ്യപ്രതിയും സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറുമായ പൂക്കോയ തങ്ങളെ പൊലീസ് എന്തുകൊണ്ട് പിടിക്കുന്നില്ലെന്ന് മഞ്ചേശ്വരം എംഎല്‍എ ചോദിച്ചു.
കേരളത്തിലെ പൊലീസിന് ഇത് വലിയ പ്രശ്നമാണോ? പിടിക്കാന്‍ വിചാരിച്ചാല്‍ പൊലീസിന് പിടിക്കാന്‍ സാധിക്കും. അത്ര ദുര്‍ബലമാണോ പിണറായി വിജയന്റെ പൊലീസ്?
തന്നെ കുടുക്കുക എന്ന ലക്ഷ്യം മാത്രമാണ് എല്‍ഡിഎഫ് സര്ക്കാരിനുണ്ടായിരുന്നതെന്നും കമറുദ്ദീന് പ്രതികരിച്ചു.
നവംബര്‍ ഏഴിനാണ് ലീഗ് എംഎല്‍എ എം സി കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്.ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയിലേക്ക് നിക്ഷേപമായി സ്വര്‍ണവും പണവും സ്വീകരിച്ച ശേഷം മുടക്കുമുതലോ ലാഭ വിഹിതമോ നല്‍കാതെ വഞ്ചിച്ചു എന്നായിരുന്നു കേസ്. പണം ഓഹരിയായി കൈപ്പറ്റിയില്ല, ഓരോ മാസവും ലാഭ വിഹിതം നല്‍കാമെന്ന കരാര്‍ ലംഘിച്ചു എന്നിവയാണ് പ്രധാന ആരോപണങ്ങള്‍. കേസില്‍ നാല് പ്രതികളാണുള്ളത്. ഫാഷന്‍ ഗോള്‍ഡ് എംഡി പൂക്കോയ തങ്ങള്‍, മകന് ഇഷാം, ജനറല്‍ മാനേജര്‍ ആബിദ് എന്നിവരെ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടില്ല.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 93 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് എംഎല്‍എ ഇന്നലെ മോചിതനായത്. കമറുദ്ദീന് 148 കേസുകളിലും ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയതിനേത്തുടര്‍ന്നായിരുന്നു ഇത്. താന്‍ പ്രതിനിധീകരിക്കുന്ന മശ്ചേശ്വരം മണ്ഡലത്തില്‍ പ്രവേശിക്കാന്‍ കോടതി കമറുദ്ദീന് ഇളവ് അനുവദിച്ചിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ് വിവാദമായതിന് പിന്നാലെ മുസ്ലീം ലീഗ് കമറുദ്ദീനെ ജില്ലാ പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്മാന് സ്ഥാനങ്ങളില്‍ നിന്നും നീക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കമറുദ്ദീനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് അനുകൂലികളുടെ ആവശ്യം. എല്‍ഡിഎഫ് സര്ക്കാരിനാല് വേട്ടയാടപ്പെട്ടയാളെന്ന പരിവേഷം ലഭിക്കുമെന്നും സഹതാപതരംഗമുണ്ടാകുമെന്നുമാണ് കമറുദ്ദീന് അനുകൂലികളുടെ വാദം.

