KSDLIVENEWS

Real news for everyone

കാസർകോട്ടെ യുവ മാധ്യമപ്രവർത്തകനെ ഹണിട്രാപിൽ കുടുക്കാൻ ശ്രമിച്ച മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

SHARE THIS ON

കാസർകോട്:കോഴിക്കോട് ബേപ്പൂർ സ്വദേശിയും യൂട്യൂബറുമായ എസ്കെ എന്ന ശനീത് ആണ് കോഴിക്കോട് വെച്ച് കാസർകോട് പോലീസിന്റെ പിടിയിലായത്.കാസർകോടെ യുവ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കേസിൽ ഉളിയത്തടുക്കയിലെ നൗഫൽ എന്ന യുവാവിനെ ഇതേ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.നൗഫലും ശനീതും ആസൂത്രിതമായി നടത്തിയ ഗൂഡലോചനയാണ് മുഖ്യസൂത്രധാരനായ ശനീതിന്റെ അറസ്റ്റിലൂടെ പുറത്ത് വരാൻ പോകുന്നത്. നേരത്തെ നിരവധി പീഡനക്കേസിലെ പ്രതി കൂടിയാണ് എസ്കെ എന്ന ശനീത്.
കഴിഞ്ഞ കുറെ വർഷങ്ങളായി സ്ത്രീകളടക്കമുള്ളവരെ ഉപയോഗപ്പെടുത്തിയാണ് കേരളത്തിലെ പല പ്രമുഖരെയും ഹണി ട്രാഫിൽപ്പെടുത്തിയും ബ്ലാക്ക് മെയിൽ ചെയ്തും, ഭീഷണിപ്പെടുത്തിയും, ഈ സംഘങ്ങൾ പ്രവർത്തിച്ച് കൊണ്ടിരുന്നത്, കാസർകോടെ യുവ മാധ്യമ പ്രവർത്തകനെ ഹണി ട്രാഫിൽപ്പെടുത്തി ചില വ്യാജ ശബ്ദരേഖകളും, മോർപ്പ് ചെയ്ത ചിത്രങ്ങളുമുപയോഗിച്ച് ലക്ഷങ്ങൾ ആവശ്യപ്പെട്ടെങ്കിലും കാസർകോട് പോലിസിന്റെ സമയോചിതയായ ഇടപെടലും, കൃത്യമായ അന്വേഷണങ്ങളുമാണ് കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ കാരണമായത്, സ്ത്രീകളടക്കമുള്ള കുറ്റവാളികളെ എസ് കെ യെ ചോദ്യം ചെയ്യുന്നതിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!