കടൽ അരിച്ചുപെറുക്കാൻ യു.എസ്. കമ്പനി; ‘ബൂട്ട്’ വ്യവസ്ഥയിൽ നടപ്പാക്കും

തോപ്പുംപടി(എറണാകുളം):സംസ്ഥാനസർക്കാരിനോട് കൈകോർത്ത്, ആഴക്കടലിലെ മത്സ്യശേഖരം പിടിച്ചെടുക്കാൻ അമേരിക്കൻ കമ്പനി പദ്ധതി ആസൂത്രണംചെയ്തുവെന്ന ആരോപണം മത്സ്യമേഖലയിൽ വിവാദമാകുകയാണ്. ബിൽഡ്, ഓൺഡ്, ഓപ്പറേറ്റ്, ആൻഡ് ട്രാൻസ്ഫർ (ബൂട്ട്) എന്ന വ്യവസ്ഥയിലാണ് ഇ.എം.സി.സി. കമ്പനി പണം മുടക്കുന്നത്. 20 മുതൽ 25 വർഷം പദ്ധതിനിർവഹണത്തിന് കമ്പനിക്ക് അവകാശമുണ്ടാകും. അതിനുശേഷം യാനങ്ങളും ഉടമസ്ഥാവകാശവും സർക്കാരിന് കൈമാറും.
400 ആധുനിക ട്രോളറുകൾ കേരളത്തിൽ നിർമിക്കുന്നതുൾപ്പെടെയാണ് കരാർ. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായാണ് കരാർ ഒപ്പുവെച്ചിട്ടുള്ളത്. 2950 കോടിയാണ് കമ്പനി ചെലവഴിക്കുന്നത്.
വേലിതന്നെ വിളവുതിന്നുന്നു
സംസ്ഥാനത്ത് 10 വർഷത്തേക്ക് ഒരു മീൻപിടിത്തയാനത്തിനും ലൈസൻസ് നൽകരുതെന്ന് സർക്കാർ തീരുമാനമെടുത്തിട്ടുള്ളതാണ്. തൊഴിലാളിസംഘടനകളുമായി ചർച്ചചെയ്താണിത്. അതിനിടെ, സർക്കാർ, 400 ട്രോളർ നിർമിക്കാൻ വിദേശകമ്പനിക്ക് അനുമതി നൽകിയത് ആശങ്കയുണർത്തുകയാണ്. ആവശ്യമായതിന്റെ മൂന്നിരട്ടി യാനങ്ങൾ ഇപ്പോൾത്തന്നെയുണ്ടെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്.
കടൽതന്നെ ലക്ഷ്യം
ലോകത്തെ മിക്കവാറും എല്ലാ മത്സ്യസങ്കേതങ്ങളിലും അമിതചൂഷണത്തെത്തുടർന്ന് മത്സ്യക്ഷാമം അനുഭവപ്പെടുകയാണ്. മത്സ്യം അവശേഷിക്കുന്ന രണ്ട് പ്രധാനമേഖലകളാണ് ബംഗാൾ ഉൾക്കടലും അറബിക്കടലും. വിദേശകമ്പനികൾ കേരളത്തെ ലക്ഷ്യംവെക്കുന്നത് അതുകൊണ്ടാണ്. കേരളത്തിന്റെ അതിർത്തിക്കടലിൽ കയറ്റുമതി ഇനത്തിൽപ്പെട്ട മത്സ്യങ്ങളുടെ വൻ ശേഖരമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അത് പിടിക്കാനുള്ള സാങ്കേതികസംവിധാനങ്ങളില്ലെന്നാണ് വിലയിരുത്തൽ.
ഈ പ്രശ്നം പരിഹരിക്കാനാണ് അമേരിക്കൻ കമ്പനിയുടെ സഹകരണംതേടുന്നതെന്ന് സർക്കാരിനുപറയാം. പക്ഷേ, കമ്പനിയുടെ ട്രോളറുകൾ ആഴക്കടലിൽമാ�

