ടി.ആർ.പി തട്ടിപ്പ് : റിപ്പബ്ലിക് ടി.വിക്കെതിരായ കേസ് അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ

മുംബൈ: ടി.ആര്‍.പി തട്ടിപ്പ് കേസില്‍ പങ്ക് ആരോപിക്കപ്പെട്ട അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിക്കെതിരായ അന്വേഷണം 12 ആഴ്ചക്കകം പൂര്‍ത്തിയാക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍. കേസില്‍ അറസ്റ്റുണ്ടാകുമെങ്കില്‍ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍- ചീഫ് അര്‍ണബ് ഗോസ്വാമിക്ക് മൂന്നു ദിവസം മുമ്ബ് നോട്ടീസ് നല്‍കാനും കോടതി ആവശ്യപ്പെട്ടു.
പൊലീസിനും സംസ്ഥാന സര്‍ക്കാറിനുമെതിരായ റിേപ്പാര്ട്ടുകളുടെ പേരില്‍ അര്‍ണബിനും അദ്ദേഹത്തിന്‍റെ എ.ആര്‍.ജി ഔട്ട്ലയര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് അര്‍ണബിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞു.
അതിനാല്‍ പൊലീസ് നല്‍കിയ കുറ്റപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. ‘വേറെയും ചാനലുകള്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും തന്‍റെ ചാനല്‍ ജീവനക്കാരെ മാത്രം ലക്ഷ്യമിടുകയാണ്. അന്വേഷണം ആരംഭിച്ച് നാലു മാസമായിട്ടും ചാനലിനോ അര്‍ണബിനോ എതിരെ തെളിവുകെളാന്നും ലഭിച്ചിട്ടില്ല- അഭിഭാഷകന്‍ കോടതി മുമ്ബാകെ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, അന്വേഷണം 12 ആഴ്ചക്കകം പൂര്‍ത്തിയാകുമെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ ചീഫ് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
അന്വേഷണം മരവിപ്പിക്കണമെന്ന അര്‍ണബിന്‍റെ ആവശ്യം കോടതി തള്ളി. യഥാര്‍ഥ പ്രതി ആരെന്ന വിഷയത്തില്‍ ഇനിയും കൃത്യത വരാത്തതിനാല്‍ തള്ളാനാവില്ലെന്നായിരുന്നു വിശദീകരണം. അന്വേഷണവുമായി സഹകരിക്കാന്‍ അര്‍ണബിനോട് കോടതി ആവശ്യപ്പെട്ടു.

