നാഷണൽ ക്യാപ്പിറ്റൽ ടെറിട്ടറി ഭേദഗതി ബിൽ രാജ്യസഭ പാസാക്കി

നാഷണൽ ക്യാപ്പിറ്റൽ ടെറിട്ടറി ഭേദഗതി ബിൽ രാജ്യസഭ പാസാക്കി.നിയമ നിർമാണ സഭകളും ഭരണകർത്താക്കളും കൂടുതൽ യോജിച്ച് പ്രവർത്തിക്കുന്നതിനും അവ്യക്തതകൾ ഒഴിവാക്കുന്നതിനുമാണ് ബില്ലിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി ജി . കിഷൻ റെഡ്ഡി പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന്റെ അധികാരം പിടിച്ചുപറിക്കുകയെന്ന ലക്ഷ്യം ബില്ലിന് പിന്നിൽ ഇല്ല. ഡൽഹിയുടെ ഭരണാധികാരിയായ ലഫ്റ്റനന്റ് ഗവർണർക്ക് ഇത് കൂടുതൽ അധികാരവും നൽകുന്നില്ല അദ്ദേഹം കൂട്ടിച്ചേർത്തു

