KSDLIVENEWS

Real news for everyone

ഹെലികോപ്ടര്‍, എല്ലാ വീട്ടുകാര്‍ക്കും ഒരു കോടി നിക്ഷേപം, മൂന്ന് നില വീട്, പോരാത്തതിന് ചന്ദ്രനിലേക്ക് യാത്രയും; ഒരു സ്ഥാനാര്‍ഥിയുടെ വാഗ്ദാനങ്ങളാണിത്

SHARE THIS ON

തമിഴ്‌നാട്ടിലെ മധുര സൗത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി തുലാം ശരവണന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച. താന്‍ ജയിച്ചാല്‍ ഓരോ വീടിനും മിനി ഹെലികോപ്ടര്‍, പ്രതിവര്‍ഷം ഒരു കോടി നിക്ഷേപം, വിവാഹത്തിന് സ്വര്‍ണാഭരണം, മൂന്ന് നില വീട്, ചന്ദ്രനിലേക്ക് യാത്ര തുടങ്ങിയ സുമ്മോഹന വാഗ്ദാനങ്ങളാണ് അദ്ദേഹം നല്‍കുന്നത്.

ശരവണന്‍ പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ഈ വാഗ്ദാനങ്ങളുള്ളത്. 13 സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരിക്കുന്നത്. അതേസമയം, ഈ വാഗ്ദാനങ്ങളുടെ പിന്നില്‍ അദ്ദേഹത്തിന് ഒരു പാഠം സമൂഹത്തിന് നല്‍കാനുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ മയങ്ങി വീഴുന്നതിനെതിരെ ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ഒരിക്കലും നടക്കാത്ത പ്രകടന പത്രിക പുറത്തിറക്കിയതെന്ന് അദ്ദേഹം പറയുന്നു. സാധാരണക്കാരായ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് താനെന്നും 33കാരനായ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ശരവണന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!