ഗായകൻ ജയരാജ് നാരായണൻ യുഎസിൽ വാഹനാപകടത്തിൽ മരിച്ചു

തൃപ്പൂണിത്തുറ: മലയാളി ഗായകന് ജയരാജ് നാരായണന് യുഎസിലെ ഷിക്കാഗോയില്‍ വാഹനാപകടത്തില്‍ മരിച്ചു. എരൂര്‍ ജയാലയത്തില്‍ പരേതനായ നങ്ങ്യാരത്ത് മഠത്തില്‍ നാരായണന് കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്. സംസ്കാരം പിന്നീട്. ഭാര്യ: മായ. മക്കള്‍: മേഘ്ന, ഗൗരി.

