KSDLIVENEWS

Real news for everyone

സ്വർണ്ണ വില പവന് 240 രൂപ‌ കുറഞ്ഞു 33,360 രൂപയായി

SHARE THIS ON

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 240 രൂപ കുറഞ്ഞ് 33,360 രൂപയായി. 4170 രൂപയാണ് ഗ്രാമിന്റെ വില. 33,600 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,726 ഡോളറായും കുറഞ്ഞു. ഒരാഴ്ചക്കിടെ വിലയിൽ ഒരുശതമാനമാണ് താഴ്ചയുണ്ടായത്. യുഎസ് ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതുതന്നെയാണ് സ്വർണവിലയുടെ ഇടിവിനുപിന്നിൽ.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 44,590 രൂപയാണ്. 0.23ശതമാനമാണ് ഇടിവുണ്ടായത്


𝗥𝗜𝗗𝗔𝗦 𝗝𝗘𝗪𝗘𝗟𝗟𝗘𝗥𝗬
𝙺𝚄𝙼𝙱𝙰𝙻𝙰 𝚄𝙿𝙿𝙰𝙻𝙰R

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!