KSDLIVENEWS

Real news for everyone

യു.ഡി.എഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫിന് വേണ്ടി ഇലക്ഷൻ പ്രജരണ ഗാനത്തിന്റെ ഓഡിയോ പ്രകാശനം ചെയ്തു

SHARE THIS ON

ഉപ്പള: മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എ കെ എം അഷ്‌റഫിന്റെ തെരഞ്ഞെടുപ്പ് പ്രജരണാർത്ഥം ദുബായ് മലബാർ കലാസാംസ്കാരിക വേദി പുറത്തിറക്കിയ ഗാനങ്ങളുടെ സി ഡി പ്രകാശനം ഉപ്പള യുഡിഎഫ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ വ്യവസായ പ്രമുഖനും മസ്കറ്റ് കെ എം സി സി നേതാവുമായ ലത്തീഫ് ഉപ്പള ഗേറ്റ് എം സി ഖമറുദ്ധീൻ എം എൽ എ യു ഡി എഫ് മണ്ഡലം നേതാക്കളായ ടി എ മൂസ, മഞ്ജുനാഥ് ആൾവ ,എം അബ്ബാസ് എന്നിവർക്ക് നൽകി പ്രകാശനം നിർവഹിച്ചു .യുസഫ് അൽഫലാഹ നിർമിച്ചു അഷ്‌റഫ് കർളയുടെ സംവിധാനത്തിൽ ഹനീഫ മുടിക്കോട്ന്റെ അവരതരണത്തിൽ ശിഹാബ് കാരപറമ്പ്. കരീം കോടമ്പക്കം എന്നിവരുടെ രജനയിൽ രിസാ പട്ടുരുമാൽ.അസിൻ വെള്ളംയിൽ . നസീബ് നിലംമ്പുർ എന്നിവരാണ് ഇതിൽ പാടിറ്റൂള്ളത്
എ കെ ആരിഫിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഗ്ലോബൽ ജനറർ കൺവീനർ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു.
യു ഡി എഫ് നേതാക്കളായ എം ബി യുസഫ് , അസീസ് മരിക്കെ, വി പി അബ്ദുൽ കാദർ, എം എ കാലിദ്, ബഷീർ കനില, സിദ്ദീഖ് ദണ്ഡകോളി, റഷീദ് റെഡ്ക്ലബ്‌ , അസീസ് കളത്തൂർ, ബി എം മുസ്തഫ എന്നിവർ സംമ്പന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!