KSDLIVENEWS

Real news for everyone

പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ നേമത്ത് മത്സരിക്കുമായിരുന്നു- ശശി തരൂര്‍

SHARE THIS ON

കോഴിക്കോട്: നേമത്ത് മത്സരിക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിൽ അതിന് സന്നദ്ധനായിരുന്നുവെന്ന് കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ. ”നേമം നിയമസഭ മണ്ഡലത്തിൽ മത്സരിക്കണമെന്ന് ഞാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പക്ഷേ, പാർട്ടി ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞാൻ നോ പറയില്ലായിരുന്നു.” യു.ഡി.എഫ്. സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരാണാർത്ഥം മലപ്പുറത്തെത്തിയ ശശി തരൂർ മാതൃഭൂമി ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിമുഖത്തിന്റെ ആദ്യ ഭാഗം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേമം കൈവിട്ടു പോയത് കോൺഗ്രസിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന ആരേപാണം സി.പി.എം. ഉയർത്തിയിരുന്നു. ഇതിനെ നേരിടുന്നതിനാണ് കെ. മുരളീധരനെ കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. പക്ഷേ, ഒരു ഘട്ടത്തിൽ താങ്കളുടെ പേരും സജീവമായി കേട്ടിരുന്നു. എപ്പോഴെങ്കിലും പാർട്ടി ഈ ആവശ്യവുമായി താങ്കളെ സമിപിച്ചിരുന്നോ?

ഇല്ല. ഒരു ഘട്ടത്തിലും പാർട്ടി നേതൃത്വം ഇങ്ങനെയൊരു കാര്യം എന്നോട് സംസാരിച്ചിട്ടില്ല. മാദ്ധ്യമങ്ങളിൽ ഇക്കാര്യം ചർച്ചയായി എന്നത് ശരിയാണ്. കോൺഗ്രസ് ഹൈക്കമാന്റോ സംസ്ഥാന നേതൃത്വമോ ഇതിനായി എന്നോട് ബന്ധപ്പെട്ടിട്ടില്ല. ഞാൻ ഇങ്ങനെയൊരാഗ്രഹം പാർട്ടിയുമായി പങ്കുവെച്ചിട്ടുമില്ല. പക്ഷേ, പാർട്ടി ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞാൻ പറ്റില്ല എന്നു പറയുമായിരുന്നില്ല. പാർട്ടിയുടെ ഏതാവശ്യവും അംഗീകരിക്കാൻ ഞാൻ ബാദ്ധ്യസ്ഥനാണ്. അങ്ങിനെ ചെയ്യുകയും ചെയ്യും. നിലവിൽ പാർട്ടി എന്നെ ചില ദൗത്യങ്ങൾ ഏൽപിച്ചിട്ടുണ്ട്. ഞാൻ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിന്റെ പ്രതിനിധിയാണ്. ഈ ജോലികൾ ഞാൻ നിറവേറ്റി കൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയിൽനിന്ന് ഞാൻ തിരിച്ചുവന്നത് കേരളത്തിലേക്കാണ്. ഇവിടെയായിരിക്കും എന്റെ റിട്ടയർമെന്റ് കാലമന്നെ് ഞ��

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!