KSDLIVENEWS

Real news for everyone

മംഗളൂരു വിമാനത്താവളത്തിൽ അരക്കോടി രൂപയുടെ സ്വർണം പിടിച്ചു

SHARE THIS ON

മംഗളൂരു: മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച അരക്കോടി രൂപയുടെ സ്വർണവുമായി മലയാളി അറസ്റ്റിൽ.

കാസർകോട് കള്ളാർ സ്വദേശി ഇസ്മായിൽ അഹമ്മദിനെയാണ് കസ്റ്റംസ് അധികൃതർ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച സ്പൈസ് ജെറ്റിന്റെ എസ്.ജി. 146 വിമാനത്തിലെത്തിയ ഇയാളിൽനിന്ന് 57,14,940 രൂപ വിലവരുന്ന 1.23 കിലോ സ്വർണമാണ് പിടികൂടിയത്.

രാസവസ്തുക്കൾ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം പ്ലാസ്റ്റിക് കവറിൽ പാക്ക് ചെയ്ത് അടിവസ്ത്രത്തിനടിയിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 160 ഗ്രാം സ്വർണം മാല രൂപത്തിലാക്കിയും കടത്താൻ ശ്രമിക്കുകയായിരുന്നു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ഡോ. കപിൽ ഗാഡെയുടെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ കെ.ശ്രീകാന്ത്, നാഗേഷ് കുമാർ, നവീൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇസ്മായിൽ അഹമ്മദിനെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!