ബസ് നിർത്തിയില്ല ; യാത്രക്കാരൻ കെഎസ്ആർടിസി ബസിന്റെ ചില്ലെറിഞ്ഞു പൊട്ടിച്ചു

വെളിയങ്കോട്: പറഞ്ഞ സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിന്റെ പേരില്‍ യാത്രക്കാരന്‍ കെഎസ്‌ആര്‍ടിസി ബസിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു. പാലപ്പെട്ടി സ്വാമിപ്പടിയില്‍ ഇന്നലെ 3ന് ആണ് സംഭവം. യാത്രക്കാരന്‍ ഓടി രക്ഷപ്പെട്ടു. കോഴിക്കോട്ടുനിന്ന് ഗുരുവായൂരിലേക്ക് സര്‍വീസ് നടത്തുന്ന ടൗണ്‍ ടു കെഎസ്‌ആര്‍ടിസി ബസിന്റെ പിന്നിലെ ചില്ലാണ് ഇറങ്ങിയതിനുശേഷം യാത്രക്കാരന്‍ കല്ലുകൊണ്ട് തകര്‍ത്തത്.
പൊന്നാനി-ചാവക്കാട് ദേശീയ പാതയിലെ പുതിയിരുത്തിയില്‍ ഇറങ്ങാന്‍ യാത്രക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ടൗണ്‍ ടു ബസിന് ഇവിടെ സ്റ്റോപ്പ് ഇല്ലായിരുന്നു.ബഹളം വെച്ചതോടെ പാലപ്പെട്ടി സ്വാമിപ്പടിയില്‍ ഇറക്കി. ഇറങ്ങിയ ഉടനെ യാത്രക്കാരന്‍ റോഡരികില്‍ കിടന്ന് കല്ല് എടുത്ത് ചില്ലിന് എറിയുകയായിരുന്നെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. പെരുമ്ബടപ്പ് പൊലീസില്‍ പരാതി നല്‍കി. ഗുരുവായൂര്‍ ഡിപ്പോയിലാണ് ബസാണ്.
Stories you may Like

