ആദ്യ രണ്ടര മണിക്കൂറില്‍ 15.1 ശതമാനം പോളിങ്, ആറന്മുളയില് വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകളിൽ കനത്ത പോളിങ്. രണ്ടര മണിക്കൂർ പിന്നിടുമ്പോൾ 15.1 പോളിങ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട്, കൊല്ലം ജില്ലകളിലാണ് ഇതുവരെ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് ഏഴു മണിക്കാണ് പോളിങ് ആരംഭിച്ചത്. സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രമുഖരായ പല നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
വോട്ടിങ് യന്ത്രങ്ങൾ തകരാറിലായ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറന്മുള വള്ളംകുളത്ത് വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു. ഗോപിനാഥ കുറുപ്പ്(65) ആണ് മരിച്ചത്.
ഇ.ചന്ദ്രശേഖരൻ,ഇ.പി.ജയരാജൻ, സി.രവീന്ദ്രനാഥ്, കടകംപിള്ളി സുരേന്ദ്രൻ, മേഴ്സിക്കുട്ടിയമ്മ എന്നിവർ വോട്ട് രേഖപ്പെടുത്തി. പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ കാനാട്ടുപാറ ഗവ.പോളിടെക്നിക്കിലും കൽപ്പറ്റ എൽഡിഎഫ് സ്ഥാനാർഥി എം.വി.ശ്രേയാംസ്കുമാർ എസ്കെഎംജെ സ്കൂളിലും കെ.ബാബു തൃപ്പൂണിത്തുറയിലും വോട്ട് രേഖപ്പെടുത്തി.
കോവിഡ് പശ്ചാത്തലത്തിൽ സജ്ജീകരിച്ച 40,771 ബൂത്തുകളിലും രാവിലെ ആറുമണിയോടെ മോക് പോളിങ് ആരംഭിച്ചിരുന്നു. സ്ഥാനാർഥികളുടെ ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിലായിരുന്നു മോക് പോളിങ്. മോക് പോളിങ്ങിൽ പത്തിൽതാഴെ ബൂത്തുകളിലാണ് വോട്ടിങ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ 107-ാം നമ്പർ ബൂത്ത്, കാസർകോട് കോളിയടുക്കം ഗവ.യുപി സ്കൂളിലെ 33-ാം നമ്പർ ബൂത്ത്, കോഴിക്കോട് ജില്ലയിലെ ഒരു ബൂത്ത്, മലപ്പുറം പാണക്കാട് സികെഎംഎൽ എൽപി സ്കൂളിൽ 95-ാം ബൂത്ത് എന്നിവിടങ്ങളിൽ വോട്ടിങ് യന്ത്രത്തിൽ തകരാർ കണ്ടെത്തി. വിവിപാറ്റ് മെഷീനാണ് തകരാറിലായത്. തൃപ്പൂണിത്തുറ പാലസ് സ്കൂളിൽ വൈദ്യുതി തടസ്സം മൂലം മോക് പ�

