KSDLIVENEWS

Real news for everyone

‘ആസ്റ്റര്‍ ദില്‍സെ’ ലോകാരോഗ്യദിനത്തില്‍ ലോകമെങ്ങുമുള്ള പ്രവാസികള്‍ക്കായി നൂതന പദ്ധതി

SHARE THIS ON

കോഴിക്കോട: ലോകമെങ്ങുമുള്ള പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങളുടെ ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട് ആസ്റ്റര്‍ ഗ്രൂപ്പ് ആഗോളതലത്തില്‍ ‘ആസ്റ്റര്‍ ദില്‍സെ’ എന്ന പേരില്‍ നൂതന പദ്ധതി ആരംഭിക്കുന്നു. ലോകാരോഗ്യദിനത്തോടനുബന്ധിച്ചാണ് ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. മലയാളിജനസംഖ്യയുടെ വലിയൊരു വിഭാഗം പ്രവാസികളാണ്. വിദേശങ്ങളില്‍ താമസിക്കുന്ന ഇവരില്‍ ധാരാളം പേരുടെ വീടുകളില്‍ സ്ഥിരമായ പരിചരണവും ചികിത്സയും ആവശ്യമായ മാതാപിതാക്കളോ മറ്റ് ബന്ധുക്കളോ ഉണ്ട്. വിദേശത്ത് നിന്നുകൊണ്ട് നാട്ടിലുള്ളവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ അനുഭവിക്കുന്ന നിസ്സഹായതയ്ക്ക് പരിഹാരം എന്ന കാഴ്ചപ്പാടിലാണ് ‘ആസ്റ്റര്‍ ദില്‍സെ’ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

ഈ പദ്ധതിയില്‍ അംഗമാകുന്നവരുടെ കുടുംബത്തിന് തുടക്കത്തില്‍ നിലവിലെ അവരുടെ ശാരീരികാവസ്ഥയും ആരോഗ്യവും മനസ്സിലാക്കുന്നതിനായി ഒരു പ്രാഥമിക ആരോഗ്യ പരിശോധന പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലാബ് സാമ്പിള്‍ ശേഖരണവും, അടിസ്ഥാന മെഡിക്കല്‍ പരിശോധനകളുമെല്ലാം വീട്ടില്‍ വന്ന് തന്നെ നിര്‍വ്വഹിക്കും. ഈ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ വിദേശത്ത് താമസിക്കുന്ന മക്കളുമായി/പദ്ധതിയില്‍ എന്റോള്‍ ചെയ്യുന്ന വ്യക്തിയുമായി/കുടുംബവുമായി കൂടിയാലോചിക്കുകയും തുടര്‍ പരിചരണത്തിനുള്ള വിശദാംശങ്ങള്‍ ശിപാര്‍ശ ചെയ്യുകയും ചെയ്യും.

ഓരോ തവണയും ഡോക്ടറുടെ കണ്‍സല്‍ട്ടേഷനില്‍ വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്ക് വെര്‍ച്വലായി പങ്കെടുക്കാന്‍ സാധിക്കുകയും കൃത്യമായ വിവരങ്ങള്‍ ഡോക്ടറില്‍ നിന്ന് നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യും. മാത്രമല്ല ഏത് സമയത്തും അടിയന്തര മെഡിക്കല്‍ സേവനം ആവശ്യമായി വരികയാണെങ്കില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോണ്‍സെന്ററില്‍ (75 111 75 333) എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ആശുപത്രിയിലെത്തിക്കാനുള്ള അടിയന്തര ആംബുലന്‍സ് സേവനം, മറ്റ് മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയെല്ലാം ഇതിലൂടെ ലഭ്യമാകും. ഇതിന് പുറമെ ശസ്ത്രക്രിയകള്‍, സങ്കീര്‍ണ്ണമായ പരിശോധനകള്‍, ഹോസ്പിറ്റല്‍ അഡമിഷന്‍ മുതലായ സമങ്ങളില്‍ പ്രത്യേക ഇളവുകളും ഈ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ലഭ്യമാകും.

‘പ്രവാസികളുടെ ഇന്ത്യയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ആരോഗ്യത്തെയും ക്ഷേമത്തേയും കുറിച്ചുള്ള ആശങ്കകള്‍ പ്രവാസികള്‍ക്കിടയില്‍ വര്‍ദ്ധിച്ച് വരികയാണ. നിര്‍ബന്ധിത യാത്രാ നിയന്ത്രണങ്ങളും ലോക്ഡൗണുകളും മൂലം ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ഇത്തരം ആശങ്കകള്‍ കൂടുതല്‍ രൂക്ഷമായിരിക്കുന്നു.’ എന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ‘ഇതിന് പരിഹാരം കാണാന്‍ ആസ്റ്റര്‍ഡ ദില്‍ സെ ലക്ഷ്യമിടുന്നു. പ്രവാസികള്‍ക്ക് ഇന്ത്യയിലെ അവരുടെ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനായി ഒരു ഓണ്‍ ഗ്രൗണ്ട് ഹെല്‍ത്ത് കെയര്‍ പങ്കാളിയായി പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഈ പദ്ധതിയെ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഡോക്ടര്‍ ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി കുടുംബാംഗങ്ങളുടെ ഡോക്ടര്‍ കണ്‍സല്‍ട്ടേഷനില്‍ പ്രവാസികള്‍ക്കും പങ്കാളികളാവാനും അവരുടെ ആരോഗ്യ പരിപാലന പ്രക്രിയയില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കാനും സാധിക്കുന്നു. പ്രായമായവരില്‍ കണ്ടുവരുന്ന സങ്കീര്‍ണ്ണമായ രോഗങ്ങളുടെ കൃത്യമായ പരിചരണഥ്തിന് ഈ സംവിധാനം ഏറെ ഫലപ്രദമാകും. ആരോഗ്യപ്രശ്‌നങ്ങളുടെ സൂക്ഷ്മ നിരീക്ഷണം, പ്രതിമാസ/ത്രൈമാസ ഡോക്ടര്‍ കണ്‍സല്‍ട്ടേഷന്‍, വീട്ടില്‍ നിന്നുള്ള ലാബ് സാമ്പിള്‍ ശേഖരണം, മെഡിസിന്‍ ഡെലിവറി, വീടുകളില്‍ നിന്നുള്ള ലാബ് സാമ്പിള്‍ സേഖരണം, മെഡിസിന്‍ ഡെലിവറി, വീടുകളില്‍ വന്നുള്ള പരിചരണം എന്നി ഉള്‍പ്പെടുന്ന ഒരു സമ്പൂര്‍ണ്ണ ഹോം സൊലൂഷനായി ഈ സംവിധാനം ക്രമേണ വികസിക്കും. ആസ്റ്റര്‍ ശൃംഖലകൡലുടനീളമുള്ള ഡോക്ടര്‍മാരില്‍ നിന്ന് സെക്കന്റ് ഒപീനിയര്‍ തേടാനും ഈ സേവനം വഴി സാധ്യമാകും.

പ്രാരംഭ ഘട്ടത്തില്‍ കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന ഈ സേവനം ക്രമേണ മറ്റ് സംസ്ഥാനങ്ങളിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലേക്കും വ്യാപിപ്പിക്കും. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന് കീഴില്‍ നിലവില്‍ ഇന്ത്യയില്‍ കേരളം, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 14 ആശുപത്രികളാണ് പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!