ആദരവോടെയല്ലാതെ ഓര്‍ക്കാനാവില്ല, സൂക്ഷ്മതയോടെ ജീവിച്ച മഹദ് വ്യക്തിത്വം -സിദ്ദീഖ് ഹസനെ അനുസ്മരിച്ച് മുനവ്വറലി തങ്ങള്‍

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി മുന്‍ അഖിലേന്ത്യ ഉപാധ്യക്ഷനും കേരള മുന്‍ അമീറുമായിരുന്ന പ്രഫസര്‍ കെ.എ സിദ്ദീഖ് ഹസനെ അനുസ്മരിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങള്‍. ജീവിത വിശുദ്ധിയും ലാളിത്യവും മുഖമുദ്രയാക്കി ജീവിതം സൂക്ഷ്മതയോടെ ജീവിച്ച മഹദ് വ്യക്തിത്വത്തിനുടമയായിരുന്നു സിദ്ദീഖ് ഹസന്‍ സാഹിബെന്ന് മുനവ്വറലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
”ആശയപരമായി ഭിന്നതയുള്ളവര്‍ക്ക് പോലും അദ്ദേഹത്തെ ആദരവോടെയല്ലാതെ ഓര്‍ക്കാനാവില്ല. അത്രമേല്‍ ഹൃദയത്തില്‍ തൊട്ടായിരുന്നു അദ്ദേഹം ബന്ധങ്ങള്‍ കാത്ത് സൂക്ഷിച്ചിരുന്നത്. ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നിസ്വാര്‍ഥമായി അദ്ദേഹം നിര്‍വ്വഹിച്ചു.ഒരു ജീവിതക്രമമെന്ന നിലയില്‍ ഇസ്ലാമിക സംഹിതകളെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. സക്കാത്തിന്‍റെ വിനിയോഗവും ഇസ്ലാമിക സാമ്ബത്തിക നിയമങ്ങളും വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ ബോധവത്കരണവുമൊക്കെ അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങളും ചര്യയുമായിരുന്നു. അള്ളാഹു അദ്ദേഹത്തിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കയും മഗ്ഫിറത്ത് തല്‍കുകയും ചെയ്യുമാറാവട്ടെ. ആമീന്‍” -മുനവ്വറലി തങ്ങള്‍ പറഞ്ഞു.

