KSDLIVENEWS

Real news for everyone

ഡല്‍ഹിയില്‍ കുരങ്ങുകളെ ഉപയോഗിച്ച്‌ കൊള്ളയടി; രണ്ടു പേര്‍ അറസ്റ്റില്‍

SHARE THIS ON

ചെന്നൈ: ബൈക്കിൽ കൊണ്ടുപോകുന്നതിനിടെ ചെന്നൈയിൽ വോട്ടിങ് മെഷിനും വിവിപാറ്റും പിടികൂടിയ സംഭവത്തിൽ വഴിത്തിരിവ്. വിവിപാറ്റ് യന്ത്രം ഉപയോഗിച്ചതായിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്. ഇതോടെ സംഭവത്തിൽ ഉൾപ്പെട്ട സർക്കാർ ജീവനക്കാർക്കെതിരേ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടിയ്ക്ക് ശുപാർശ ചെയ്തു. ഉപയോഗിക്കാത്ത വോട്ടിങ് മെഷിനും വിവിപാറ്റുമാണ് ബൈക്കിൽ കൊണ്ടു പോയത് എന്ന വിശദീകരണമാണ് ബൈക്കിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ആദ്യം നൽകിയത്. എന്നാൽ വിവിപാറ്റ് യന്ത്രം 50 മിനിറ്റ് നേരം ഉപയോഗിച്ചതാണ് എന്ന് അന്വേഷണത്തിൽ തെളിഞ്ഞു. 15 വോട്ട് സ്ലിപ്പുകൾ ഈ വിവിപാറ്റ് യന്ത്രത്തിലുണ്ട്. തകരാറ് സംഭവിച്ചതോടെ മാറ്റിവെച്ച് പുതിയ യന്ത്രം ഉപയോഗിക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ വോട്ടിങ് മെഷിനുകൾ ഉപയോഗിച്ചിട്ടില്ല. വേളാച്ചേരി മണ്ഡലത്തിലെ ബൂത്തിലാണ് ഈ വിവിപാറ്റ് ഉപയോഗിച്ചത്. അവിടെ റീപോളിങ് വേണമെന്ന് ഡിഎംകെയും മക്കൾ നീതി മയ്യവും ആവശ്യപ്പെട്ടു. വോട്ടെടുപ്പ് ദിവസം രാത്രിയാണ് തരമണി എന്ന സ്ഥലത്ത് വെച്ച് വോട്ടിങ് മെഷിനുകളുമായി ബൈക്കിൽ സഞ്ചരിച്ച നാല് പേരെ നാട്ടുകാർ തടഞ്ഞുവെച്ചത്. ഇതിൽ മൂന്ന് പേർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. ഒരാൾക്ക് വോട്ടെടുപ്പ് ജോലികളുമായി യാതൊരു ബന്ധവുമില്ല. ഇവരെക്കുറിച്ചെല്ലാം കൃത്യമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷപ്പാർട്ടികൾ വീണ്ടും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ശുപാർശ ചെയ്തു. പിടിച്ചെടുത്ത വിവിപാറ്റ് ഉപയോഗിച്ച ബൂത്തിൽ റീപോളിങ്ങിനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!