പശ്ചിമ ബംഗാളില്‍ നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ

പശ്ചിമ ബംഗാള്‍ നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ. സിപിഐഎം ന്റെ ശക്തരായ സ്ഥാനാര്‍ഥികള്‍ നാളെ ജനവിധി തേടും.
സിപിഐഎം സിറ്റിംഗ് എംഎല്‍എ സുജന്‍ ചക്രബര്‍ത്തി, എസ്‌എഫ്‌ഐ ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൃജന്‍ ബട്ടചാര്യ, എസ്‌എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഡിപ്ഷിത ധാര്‍, സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം എന്നിവര്‍ നാളെ ജനാവിധി തേടും.
മണ്ഡലങ്ങളിലേക്കായി നടക്കുന്ന നാലാം ഘട്ട തെരഞ്ഞെടുപ്പില്‍ ശക്തരായ യുവ സ്ഥാനാര്‍ഥികളുമായാണ് സിപിഐഎം ഇലക്ഷനെ നേരിടുന്നത്. SFI പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രടറി സൃജന്‍ ബട്ടചാര്യ സിംഗുര്‍ മണ്ഡലത്തില്‍ ജനാവിധി തേടും.
ജാദവ്പുര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ സൃജന്‍ ബംഗാള്‍ യുവാക്കള്‍ക്കിടയില്‍ സുപരിചിതനാണ്.
തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റായ സിങ്കൂറില്‍ 3 തവണ വിജയിച്ച രബിന്ദ്രനാഥ് ബട്ടചാര്‍ജി ഇത്തവണ ബിജെപി യിലേക്ക് കൂറുമാറി ബിജെപി സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റായ ബാലി നിയോജക മണ്ഡലത്തില്‍ ,എസ്‌എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഡിപ്ഷിത ധാര്‍ ആണ് സിപിഐഎം സ്ഥാനാര്‍ഥി.
ജെഎന്‍യു വിദ്യാര്‍ഥിയും ദില്ലി സമരങ്ങളിലെ നിറ സാനിധ്യവുമായ ഡിപ്ഷിത ധാറിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബ്രിന്ദ കരാട്ട് ബാലിയില്‍ പ്രചരണത്തിന് എത്തിച്ചേര്‍ന്നിരുന്നു.
സിപിഐഎം സിറ്റിംഗ് സീറ്റായ ജാദവ്പുര്‍ നിയോജക മണ്ഡലത്തില്‍ സിപിഐഎം മുതിര്‍ന്ന നേതാവും സിറ്റിംഗ് എംഎല്‍എയുമായ സുജന്‍ ചക്രബര്‍ത്തി ഇത്തവണയും ജനവിധി തേടും.
കഴിഞ്ഞ എംഎല്‍എ കാലയളവില്‍ മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനകളുടെ പ്രോഗ്രസ്സ് കാര്‍ഡ് വോട്ടര്‍മാര്‍ക്ക് സമര്‍പ്പിച്ചാണ് സുജന്‍ ചക്രഭര്‍ത്തി ജനവിധി തേടുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റായ ചാണ്ഡിത്തല മണ്ഡലത്തില്‍ സിപിഐഎം പോളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലിം ആണ് സ്ഥാനാര്‍ഥി.
നാലാം ഘട്ട തിരഞ്ഞെടുപ്പില്‍ 44 മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാര്‍ഥികളെ മുന്‍നിര്‍ത്തിയാണ് സിപിഐഎം ജനവിധി തേടുന്നത്.

