പള്ളിപ്പുറത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച ശേഷം 100 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന സംഭവം; പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു

തിരുവനന്തപുരം : പള്ളിപ്പുറത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം . കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു. മഹാരാഷ്ട്രസ്വദേശിയായ വ്യാപാരിയില്‍ നിന്നും 100 പവനോളം സ്വര്‍ണമാണ് ഇവര്‍ കവര്‍ന്നത്. കൂടാതെ പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസില്‍ അറിയിക്കണമെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് . സ്വര്‍ണ വ്യാപാരിയായ സമ്ബത്തിനെ തടഞ്ഞു നിര്‍ത്തുകയും .ശേഷം വെട്ടി പരിക്കേല്‍പ്പിച്ച് 100 പവനോളം സ്വര്‍ണമാണ് പ്രതികള്‍ കവര്‍ന്നത്. മുളക്പൊടി എറിഞ്ഞ ശേഷമായിരുന്നു ആക്രമണം നടത്തിയത് . രണ്ട് കാറുകളിലായി എത്തിയ സംഘമാണ് ആക്രമിച്ചതെന്ന് സമ്ബത്ത് പോലീസിന് മൊഴി നല്‍കിയിരുന്നു. സ്വര്‍ണം ആറ്റിങ്ങലിലേക്ക് കൊണ്ട് പോകും വഴിയാണ് സംഭവം .സംഭവത്തെ തുടര്‍ന്ന് അന്ന് രാത്രിമുതല്‍ തന്നെ പോലീസ് അന്വഷണം തുടങ്ങിയെങ്കിലും ഇതുവരെ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചില്ല .അതെസമയം സമ്ബത്തിനെതിരെ മുന്‍പ് തക്കലയില്‍ വച്ചും ആക്രമണം നടന്നിരുന്നു .ഇതിനെ കുറിച്ചും പോലീസ് അന്വഷിച്ചിരുന്നു. നിലവില്‍ ലഭിച്ച വിവരങ്ങളുടെയടിസ്ഥാനത്തിലാണ് രണ്ട് പ്രതികളുടെ രേഖാചിത്രം തയ്യാറാകിയിരിക്കുന്നത്.

