അറ്റ്ലസ് കാരുണ്യത്തിൻറെ കൈത്താങ്ങ് പദ്ധതി ഉത്ഘാടനം ചെയ്തു

ആലംപാടി: അറ്റ്ലസ് സ്റ്റാർ ആലംപാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻറെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ചാരിറ്റി സേവന പ്രവർത്തനമായ അറ്റ്ലസ് കാരുണ്യത്തിൻറെ കൈത്താങ്ങ് പദ്ധതിയുടെ ഉത്ഘാടനം ചെങ്കള പഞ്ചായത്ത് പ്രേസിടെണ്ട് അബ്ദുൽ ഖാദർ ബദ്‌രിയ നിർവ്വഹിച്ചു. അൻപതോളം കുടുംബങ്ങൾക്കുള്ള ഭക്ഷ്യ സാധനങ്ങൾ,ഇരുപതോളം കുടുംബങ്ങൾക്കുള്ള വസ്ത്രങ്ങൾ,കോവിദഃ സേവന രംഗത്തുള്ളവർക്ക് ആവശ്യമായ സാമഗ്രികൾ തുടങ്ങിയവയുടെ വിതരണം പദ്ധതിയുടെ ഭാഗമായി നടക്കും.
അറ്റ്ലസ് സ്റ്റാർ ആലംപാടി പ്രേസിടെണ്ട് അബ്ദുല്ല ഖത്തർ അധ്യക്ഷത വഹിച്ചു. കോവിദഃ സേവന രംഗത് നിസ്തുല്യ സേവനം കാഴ്ച വെക്കുന്ന അബൂബക്കർ കരുമാനത്തെ ചടങ്ങിൽ ആദരിച്ചു. വാർഡ് മെമ്പർ ഫരീദ അബൂബക്കർ,അറ്റ്ലസ് ഇന്റർനാഷണൽ പ്രെസിഡണ്ട് സിദ്ധീഖ് കുവൈത്,ഇർഫാൻ ഉമ്മർ,അഷ്‌റഫ് നാൽത്തട്ക്ക തുടങ്ങിയവർ സംബന്ധിച്ചു.
ക്ലബ് ജനറൽ സെക്രട്ടറി അലി പ്ലാസ സ്വാഗതവും നൗഷാദ് പോലീസ് നന്ദിയും പറഞ്ഞു.

