ആവശ്യമായതിന്റെ പത്തിലൊന്ന് പോലും ഉത്പാദിപ്പിക്കാനാകുന്നില്ല; വാക്സീന് ഉത്പാദനം ഗുരുതര പ്രതിസന്ധിയില്‍

ദില്ലി: രാജ്യത്ത് ആവശ്യമായ വാക്സീന്റെ പത്തിലൊന്ന് പോലും ഉത്പാദിപ്പിക്കാനാവാത്ത ഗുരുതര പ്രതിസന്ധിയെന്ന് റിപ്പോർട്ട്. 18 വയസിനു മുകളിലുള്ളവർക്ക് വാക്സീനേഷൻ പൂർത്തിയാക്കാൻ മാസങ്ങൾ വേണ്ടി വന്നേക്കും. ഉത്പാദന സൗകര്യം കൂട്ടാൻ നിലവിൽ നാല് മാസമെങ്കിലും വേണ്ടി വരുമെന്നാണ് നിർമ്മാണ കമ്പനികൾ പറയുന്നത്.

