KSDLIVENEWS

Real news for everyone

തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങള്‍ക്ക് ഉപാധികളോടെ പ്രവര്‍ത്തനാനുമതി

SHARE THIS ON

കാസർകോട്: ഡ്രൈവിംഗ് സ്കൂളുകൾക്കും തോഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങള്‍ക്കും ഉപാധികളോടെ പ്രവര്‍ത്തനാനുമതി നൽകി. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവാണ് ജില്ലാതല കോറോണ കോര്‍ കമ്മിറ്റി വിഡിയോ കോണ്‍ഫറന്‍സിങ് യോഗത്തില്‍ ഇക്കാര്യം അറിയിച്ചത്.

കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി തുടങ്ങിയ തൊഴിലധിഷ്ടിത പരിശീലന കേന്ദ്രങ്ങള്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ട്, ശാരീരിക അകലം നിലനിര്‍ത്തി പ്രവര്‍ത്തിപ്പിക്കണം. മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂളുകളിലെ ലേണേഴ്‌സ് ലൈസന്‍സിനുള്ള ക്ലാസുകളും ഇപ്രകാരം നടത്താം. ഡ്രൈവിംഗ് സ്‌കൂളുകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ആര്‍ ടി ഒ പരിശോധിക്കേണ്ടതും, ലംഘനം കണ്ടെത്തിയാല്‍ സ്ഥാപനം അടച്ചിടുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കേണ്ടതുമാണ്.

കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി തുടങ്ങിയ സ്ഥാപനങ്ങളിലെ പരിശോധനയ്ക്ക് ജില്ലയിലെ എഞ്ചിനീയറിംഗ് കോളേജ്, പോളിടെക്‌നിക്ക്, ഐ ടി ഐ അധ്യാപകരെ നിയോഗിക്കുന്നതിനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!