KSDLIVENEWS

Real news for everyone

കേരളത്തിൽ കോവിഡ് ബാധിതർ 4 ലക്ഷം കടക്കും; സെർജ് പ്ലാൻ ഒരുക്കാൻ നിർദ്ദേശം

SHARE THIS ON

തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മെഗാ വാക്സിനേഷൻ ഡ്രൈവിൽ വാക്സീൻ സ്വീകരിക്കാൻ ഉൗഴം കാത്തിരിക്കുന്നവർ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ SHARE തിരുവനന്തപുരം∙ മേയ് പകുതിയോടെ കോവിഡ് ബാധിതരുടെ എണ്ണം പരമാവധി ഉയരാനിടയുണ്ടെന്ന പ്രൊജക്‌ഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി തുടങ്ങി. ഡോക്ടർമാരുടെ കുറവു പരിഹരിക്കാൻ അവസാന വർഷ മെഡിക്കൽ വിദ്യാർഥികളുടെ സേവനം പ്രയോജനപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. TOP NEWS നാളെ മുതല്‍ 4 വരെ ഒത്തുചേരലുകള്‍ ഉണ്ടാകരുത്; ലംഘിച്ചാൽ കേസ്: മുന്നറിയിപ്പ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത കോവിഡ് ബാധിതർ വീടുകളിൽ തന്നെ കഴിയണമെന്നു നിർദേശിക്കും. ഏതൊക്കെ രോഗികൾക്കാണ് ആശുപത്രിയിൽ കിടത്തിച്ചികിത്സ ആവശ്യമെന്നു കണ്ടെത്താൻ പ്രായോഗിക മാനദണ്ഡങ്ങൾ തയാറാക്കാനും മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുമായി ചർച്ച നടത്തി. രോഗവ്യാപനം വർധിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ച് സെർജ് പ്ലാനുകൾ തയാറാക്കാൻ മെഡിക്കൽ കോളജുകളോട് ആവശ്യപ്പെട്ടു. കൂടുതൽ രോഗബാധിതരുള്ള കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ കിടക്കകളും ഐസിയു കിടക്കകളും വർധിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കാസർകോട്ടെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമുണ്ടെന്ന റിപ്പോർട്ടിലും അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മേയ് പകുതിയോടെ നാലു ലക്ഷം കവിയുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രൊജക്‌ഷൻ റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകിയിരുന്നത്. TOP NEWS മുഴുവന്‍ വാക്സീനും എന്തുകൊണ്ട് വാങ്ങി വിതരണം ചെയ്യുന്നില്ല?: സുപ്രീം കോടതി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം അര ലക്ഷത്തിനു മുകളിലെത്താം. ഇത്തരമൊരു അവസ്ഥയുണ്ടായാൽ നിലവിലെ ആശുപത്രി സൗകര്യങ്ങൾ തികയില്ല. ഈ സാഹചര്യത്തിലാണ് സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വർധിപ്പിക്കുന്നത്. പ്രൊജക്‌ഷൻ റിപ്പോർട്ട് ഇങ്ങനെ മേയ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഏറ്റവും ഉയർന്ന തോതിലെത്തി പിന്നീടു കുറയും. ആ സമയത്ത് ചികിത്സയിലുള്ളവർ നാലു ലക്ഷത്തോളമാകും. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ എണ്ണം മേയ് അവസാനം വരെ ഉയർന്നു നിൽക്കാനിടയുണ്ട്. കഴിഞ്ഞ 19നു തയാറാക്കിയ ആദ്യ റിപ്പോർട്ട് പ്രകാരം മേയ് രണ്ടാം വാരം 2.18 ലക്ഷം പേർ വരെ ചികിത്സയിലുണ്ടാകുമെന്നാണു വിലയിരുത്തിയത്. എന്നാൽ, കൂട്ടപ്പരിശോധനയുടെ ഫലങ്ങൾ വന്നതോടെ റിപ്പോർട്ട് പുതുക്കി. സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് (റീപ്രൊഡക്‌ഷൻ റേറ്റ്–ആർ) 2.5 ആയി. ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ആർ നിരക്ക് കൂടുതൽ. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇതു കുറവാണ്. പ്രതിവാര വർധന നിരക്ക് ശരാശരി 150 %.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!