തറാവീഹ് നിസ്കാരത്തിനിടെ കുഴഞ്ഞു വീണ കൊടിയമ്മയിലെ യുവാവിന്റെ മരണം നാടിന്റെ കണ്ണീരായി.

കുമ്പള: തറാവീഹ് നിസ്കാരത്തിനിടെ കുഴഞ്ഞു വീണ യുവാവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. കൊടിയമ്മ പൂക്കട്ടയിലെ ഹനീഫ (40)ആണ് മരിച്ചത്.
നാട്ടിലും പരിസര പ്രദേശങ്ങളിലും തൻറെ ലാളിത്യവും , വിനയവും കൊണ്ട് ഒരുപാട് സൗഹൃദങ്ങൾ തീർത്ത കൊടിയമ്മ പൂക്കട്ടയിലെ ഹനീഫിൻറെ ആകസ്മിക വിയോഗം എല്ലാവരേയും കണ്ണീരണിയിച്ചു . ഗായകൻ യൂസഫ് കൊടിയമ്മ സഹോദരണ് .
വ്യാഴാഴ് രാത്രി തറാവീഹ് നിസ്കാരത്തിനിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂക്കട്ട കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് സെന്‍ററിന്‍റെയും സമസ്തയുടെയും പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: ബുഷ്‌റ. മക്കള്‍: അഫ്‌ലഹ്, അഫ്രാസ്, ശമ്മാസ്, ഇഫത്ത്. സഹോദരങ്ങള്‍: യൂസഫ്, ഫറൂഖ്, കബീര്‍, നസീറ

