നിയുക്ത മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം അഷ്റഫിന് കോവിഡ്

കുമ്പള: മഞ്ചേശ്വരം മണ്ഡലം നിയുക്ത എം.എല്‍.എ. എ. കെ. എം. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഷ്റഫ് തന്നെയാണ് രോഗവിവരം ഫേസ് ബുക്കിലൂടെ പങ്കുവച്ചത്. ഇതിനകം താനുമായി സമ്ബര്‍ക്കത്തിലായ മുഴുവന്‍ ആളുകളും ക്വാറിന്റീനില്‍ കഴിയണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
കടുത്ത പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കൊവിഡ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിച്ചത്.
എ.കെ.എം അഷ്റഫ് പങ്കുവെച്ച ഫേസ്ബുക് കുറിപ്പ്:
”കോവിഡ് പോസിറ്റീവ് ആയി ഞാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരിക്കുകയാണ്.. എല്ലാവരും രോഗ മുക്തിക്കും ആരോഗ്യത്തിനും വേണ്ടി പ്രാര്ഥിക്കണമെന്നപേക്ഷിക്കുന്നതോടൊപ്പം ഞാനുമായി സമ്ബര്ക്കത്തിലേര്പ്പെട്ടിരുന്ന എല്ലാവരും സ്വയം ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് കൂടി അഭ്യര്‍ഥിക്കുകയാണ്.
കോവിഡ് വ്യാപനമുണ്ടായതിന് ശേഷം സംശയം തോന്നുമ്ബോഴൊക്കെ ഞാന്‍ നിരന്തരം ടെസ്റ്റ് ചെയ്യാറുണ്ടെങ്കിലും ആദ്യമായിട്ടാണ് രോഗം സ്ഥിരീകരിക്കുന്നത്.. ശരീരവേദനയും പനിയും തൊണ്ടവേദനയുമൊക്കെയുണ്ടെങ്കിലും ഒന്നും ഗുരുതരമല്ലെന്നും കൂടി നിങ്ങളെ അറിയിക്കാനാഗ്രഹിക്കുകയാണ്..
മണ്ഡലത്തിലെ പൊതു ജനങ്ങള്‍ക്ക് ലോക്ക് ഡൗണ്‍ കാല സഹായം ചെയ്യുന്നതിനായി കോവിഡ് ഹെല്പ് ഡെസ്ക് അടുത്ത ദിവസങ്ങളില്‍ തന്നെ ആരംഭിക്കാനുള്ള പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ നടന്നു വരുകയാണ്, കൂടുതല്‍ വിവരങ്ങള്‍ എത്രയും വേഗം നിങ്ങളെ അറിയിക്കുന്നതാണ്”.

