KSDLIVENEWS

Real news for everyone

കോവിഡില്‍ മോദിക്ക്​ ഗുരുതര വീഴ്​ചയെന്ന്​ അ​ന്താ​രാ​ഷ്​​ട്ര പ്ര​ശ​സ്​​ത ശാ​സ്​​ത്ര മാ​സി​ക​യാ​യ ലാ​ന്‍​സെ​റ്റ്

SHARE THIS ON

ന്യൂഡല്‍ഹി: കോവിഡ് കെടുകാര്യസ്ഥതയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച്‌ അന്താരാഷ്ട്ര പ്രശസ്ത ശാസ്ത്ര മാസികയായ ലാന്‍സെറ്റ്. സ്വയം സൃഷ്ടിച്ച ദേശീയദുരന്തമാണ് ഇപ്പോള്‍ രാജ്യത്തെന്ന് ലാന്‍സെറ്റ് എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ആഗസ്റ്റ് ഒന്നായപ്പോഴേക്കും ലക്ഷം പേര്‍ മരിച്ചത് ഇതിന് തെളിവാണ്. കോവിഡ് ഒന്നാംഘട്ടത്തില്‍ കൈവരിച്ച നേട്ടം രണ്ടാം തരംഗമായപ്പോഴേക്കും കൈവിട്ടു. സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങളെ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നതും എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നതും ഈ പ്രതിസന്ധിഘട്ടത്തില്‍ മാപ്പര്‍ഹിക്കാത്തതാണ്.

ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ കോ​വി​ഡ്​ സ്​​ഥി​തി കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്​ സ​ര്‍​ക്കാ​റി​‍െന്‍റ മി​ടു​ക്കാ​ണ്.

ശാ​സ്​​ത്ര​ത്തെ മു​ന്നി​ല്‍ നി​ര്‍​ത്തി, പോ​രാ​യ്​​മ​ക​ള്‍ തി​രു​ത്തി, സു​താ​ര്യ​ത​യോ​ടെ മു​ന്നോ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു വേ​ണ്ട​ത്. മ​ഹാ​മാ​രി​യെ നി​യ​ന്ത്രി​ക്കാ​ന്‍ കാ​ണി​ച്ച​തി​ലേ​റെ ജാ​ഗ്ര​ത സ​ര്‍​ക്കാ​റി​നെ​തി​രാ​യ ട്വി​റ്റ​ര്‍ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​നാ​ണ്​ മോ​ദി ഭ​ര​ണ​കൂ​ടം കാ​ണി​ച്ച​തെ​ന്നും ലാ​ന്‍​സെ​റ്റ്​ കു​റ്റ​പ്പെ​ടു​ത്തി.

ര​ണ്ടാം ത​രം​ഗം ഗു​രു​ത​ര​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​ക​ളെ അ​വ​ഗ​ണി​ച്ച സ​ര്‍​ക്കാ​ര്‍ ഒ​ന്നാം ഘ​ട്ട​ത്തി​ലെ വി​ജ​യാ​ഘോ​ഷ​ത്തി​നാ​ണ്​ ആ ​സ​മ​യം ചെ​ല​വ​ഴി​ച്ച​ത്. രോ​ഗ​പ്പ​ക​ര്‍​ച്ച കു​റ​​ഞ്ഞ​പ്പോ​ള്‍ കോ​വി​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി എ​ന്ന്​ ​ സ​ര്‍​ക്കാ​ര്‍ ക​രു​തി. മ​ത​പ​ര​മാ​യ​ത​ട​ക്കം പൊ​തു ച​ട​ങ്ങു​ക​ള്‍​ക്ക്​ അ​നു​മ​തി ന​ല്‍​കി​യ​തും വാ​ക്​​സി​ന്‍ ന​യ​ത്തി​ലെ പി​ഴ​വു​ക​ളു​മെ​ല്ലാം സ​ര്‍​ക്കാ​റി​ന്​ പ​റ്റി​യ വ​ന്‍ പാ​ളി​ച്ച​ക​ളാ​ണെ​ന്നും പ്ര​സി​ദ്ധീ​ക​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!