KSDLIVENEWS

Real news for everyone

കോവിഡ് വ്യാപനം; 1,500ഓളം തടവുപുള്ളികള്‍ക്ക് ഉടന്‍ പരോള്‍ നല്‍കാന്‍ ഉത്തരവ്

SHARE THIS ON

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാര്‍ക്ക് ഉടന്‍ പരോള്‍ നല്‍കാന്‍ ഉത്തരവ്. 350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തില്‍ വിടാനും തീരുമാനമായി. ഇവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ജയില്‍ ഡിജിപി വിവിധ ജയില്‍ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. തൊണ്ണൂറ് ദിവസത്തേക്കാണ് പരോള്‍.

ഉത്തരവനുസരിച്ച്‌ സംസ്ഥാനത്തെ ജയിലുകളില്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ റിമാന്‍ഡ്/ വിചാരണത്തടവുകാരായി കഴിയുന്ന അന്തേവാസികള്‍ക്കാണ് ഇടക്കാല ജാമ്യം അനുവദിക്കുക. സര്‍ക്കുലര്‍ പ്രകാരം സ്വന്തം ജാമ്യ ബോണ്ടിെന്‍റ അടിസ്ഥാനത്തില്‍ ഞായറാഴ്ച വരെ പ്രവേശിപ്പിക്കപ്പെട്ട പ്രതികളെ ജാമ്യം നല്‍കി വിട്ടയക്കും. ഇങ്ങനെ ജാമ്യം നല്‍കി വിട്ടയച്ചവരുടെ വിശദ വിവരങ്ങള്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം.

കഴിഞ്ഞ വര്‍ഷവും ഇതേരീതിയില്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു.

രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ എണ്ണം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശ്ചയിച്ച ഹൈപ്പവര്‍ കമ്മറ്റിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!