KSDLIVENEWS

Real news for everyone

കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ അലംഭാവം; മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഭരണ സമിതിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമർശനം ഗൗരവതരം: ഡി വൈ എഫ് ഐ

SHARE THIS ON

മൊഗ്രാൽ പുത്തൂർ : കോവിഡ് വ്യാപനം അതി തീവ്രമായി തുടരുന്ന സാഹചര്യത്തിലും കുറ്റകരമായ അലംഭാവം കാണിക്കുന്ന മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ തദ്ദേശ സ്ഥാപനങ്ങളുടെ യോഗത്തിൽ മുഖ്യമന്ത്രി പേരെടുത്തു വിമർശിച്ചത് ലജ്ജാകരമാണെന്ന് ഡി വൈ എഫ് ഐ മൊഗ്രാൽ പുത്തൂർ മേഖല കമ്മിറ്റി.

അതി തീവ്രവ്യാപനവും മരണനിരക്കും ദൈനംദിനം കൂടുന്ന സാഹചര്യത്തിലും പഞ്ചായത്ത് ഭരണസമിതി കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. പല വാർഡുകളിലും ജാഗ്രത സമിതി യോഗം പോലും ചേർന്നിട്ടില്ലെന്നു മാത്രമല്ല സർക്കാർ നിർദേശിച്ച പല കാര്യങ്ങളും നടപ്പിൽ വരുത്താനും തയ്യാറായിട്ടില്ല. വളണ്ടിയർ ടീമിനെ തയ്യാറാക്കുന്നതിൽ പോലും ഭരണ സമിതി രാഷ്ട്രീയം കലർത്തുകയാണ്.

മുഖ്യമന്ത്രിയുടെ വിമർശനത്തെ തുടർന്ന് ന്യായീകരണവുമായി ഇറങ്ങിയ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും നടപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതാണ്. മുഖ്യമന്ത്രിയുടെയും ജനങ്ങളുടെയും ഭാഗത്ത് നിന്ന് വിമർശനം വന്നപ്പോൾ തയ്യാറാക്കി എന്നു പറയുന്ന 25 ബെഡുകൾ 50 ശതമാനം ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുള്ള ഒരു പഞ്ചായത്തിനെ സംബന്ധിച്ചു അപര്യാപ്തമാണ്.

എത്രയും വേഗം ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാവണമെന്നും അതിൽ രാഷ്ട്രീയം കലർത്തുന്നത് അവസാനിപ്പിക്കണമെന്നും എല്ലാ വിധ പ്രതിരോധ പ്രവർത്തനങ്ങൾക്കും ഡി വൈ എഫ് ഐയുടെ പിന്തുണ ഉണ്ടാവുമെന്നും ഡി വൈ എഫ് ഐ മേഖല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!