KSDLIVENEWS

Real news for everyone

റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ കേന്ദ്രത്തിന്റെ അരിയും സംസ്‌ഥാനത്തിന്റെ കിറ്റും

SHARE THIS ON

തിരുവനന്തപുരം: ലോക്ക്‌ഡൗണിനെത്തുടര്‍ന്നു റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ക്കു കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ കൈത്താങ്ങ്‌. സംസ്‌ഥാനത്തെ റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ ഈ മാസം കേന്ദ്രത്തിന്റെ അരിയും സംസ്‌ഥാനത്തിന്റെ സൗജന്യ ഭക്ഷ്യ കിറ്റും ലഭിക്കും. സംസ്‌ഥാനത്തു മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 1.54 കോടി ജനങ്ങള്‍ക്കാണ്‌ സൗജന്യ അരി. 86 ലക്ഷം കുടുംബങ്ങള്‍ക്കു സൗജന്യ ഭക്ഷ്യ കിറ്റ്‌ കിട്ടും. ഇവ ഈ മാസം റേഷന്‍ കടകളില്‍കൂടി വിതരണം ചെയ്യും. ഭക്ഷ്യ കിറ്റ്‌ എല്ലാ കാര്‍ഡുകള്‍ക്കുമുണ്ട്‌. കിറ്റില്‍ 12 ഇനം സാധനങ്ങളുണ്ടാകും. പ്രധാനമന്ത്രി ഗരീബ്‌ കല്യാണ്‍ അന്ന യോജന പ്രകാരം, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക്‌ അഞ്ചു കിലോ അരി വീതമാണ്‌ സൗജന്യമായി വിതരണം ചെയ്യുകമേയ്‌, ജൂണില്‍ വിതരണം ചെയ്യുന്നതിനുള്ള 70,000 മെട്രിക്‌ ടണ്‍ അരി സംസ്‌ഥാന സര്‍ക്കാരിനു കൈമാറിയിട്ടുണ്ട്‌.
ഈ മാസം അതിഥി തൊഴിലാളികള്‍ക്ക്‌ 60,000 കിറ്റുകള്‍ വിതരണം ചെയ്യും. അഞ്ചു കിലോ അരി, രണ്ടു കിലോ വീതം ആട്ടയും കടലയും, ഒരു കിലോ വീതം ഉരുളകിഴങ്ങും സവാളയും അതിഥി തൊഴിലാളികളുടെ കിറ്റിലുണ്ടാകും. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കിറ്റുകള്‍ സ്‌കൂളുകളിലെത്തിച്ചു വിതരണം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!