യുഎഇയില്‍ ഇന്ന് 1,229 പേര്‍ക്ക് കൂടി കോവിഡ്; രണ്ട് മരണം; 1,217 പേർ രോഗ മുക്തരായി

അബുദാബി: യുഎഇയില്‍ 1229 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1217 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ രണ്ട് പുതിയ കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,41,947 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,47,411 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,27,519 പേര്‍ സുഖം പ്രാപിച്ചു. 1,633 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്
നിലവില്‍ 18,259 കൊവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്


