മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകയാകുന്നു

എരിയാൽ : മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകയാകുന്നു, ജനപ്രതിനിധികൾ – ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ആശാവർക്കർ, അധ്യാപകർ, ജനമൈത്രി പോലീസ് ഇവരൊക്കെ കൈകോർത്ത് മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടത്തി വരുന്നത്.ചൊവ്വാഴ്ച്ച പഞ്ചായത്തിൽ വ്യാപാരികൾക്കും ഓട്ടോ ഡ്രൈവർമാർക്കും സമ്പർക്കത്തിലുള്ളവർക്കുമായി നടത്തിയ ആൻ്റിജൻ പരിശോധനയിൽ 117 ടെസ്റ്റിന് വിധേയമായത്.ഇതിൽ 6 പേർ മാത്രമാണ് പോസിറ്റീവ് ആയത്, എല്ലാ വാർഡുകളിലും ജാഗ്രതാ സമിതികൾ നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. ജാഗ്രതാ സമിതികളുടെ കീഴിൽ മൈക്രോ ക്ലസ്റ്ററുകൾ രൂപീകരിച്ച് നല്ല രീതിയിലുള്ള ബോധവൽക്കരണ – ജാഗ്രതാ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. മാഷ് പദ്ധതിയും, സെക്ടർ മജിസ്ട്രേറ്റിൻ്റെ നേതൃത്വത്തിലുള്ള പരിശോധനയും ഊർജിതമാണ്, മൊഗ്രാൽ പുത്തൂർ എഫ് എച്ച് സി യിലെ ആരോഗ്യ പ്രവർത്തകരും പഞ്ചായത്ത് പരിധിയിലെ ജനപ്രതിനിധികളും വിശ്രമമില്ലാത്ത പ്രവത്തനങ്ങളാണ് നടത്തുന്നത്.വിവിധ രാഷട്രീയ പാർട്ടികൾ, ക്ലബ്ബുകൾ എന്നിവരും സഹായവുമായി രംഗത്തുണ്ട്, വൈറ്റ് ഗാർഡിൻ്റെ വിശ്രമമില്ലാത്ത സേവനങ്ങൾ നാടിന് അനുഗ്രഹമാകുന്നു, കോവിഡ് രോഗികൾക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനി മൊഗ്രാൽ പുത്തൂർ സ്കൂളിൽ പഞ്ചായത്ത്പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്, സന്നദ്ധ പ്രവർത്തകർക്ക് പി പി ഇ കിറ്റ് അടക്കമുള്ള സുരക്ഷാ സാധനങ്ങൾ ഉറപ്പ് വരുത്തിയിട്ടുണ്ട്,
എൻ.എ നെല്ലിക്കുന്ന് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി, പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഷെമീറ ഫൈസൽ, വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പെർസൺ പ്രമീള മജൽ, സെക്രട്ടറി വി വി സിജി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജി, എച്ച് എം സി അംഗം മാഹിൻ കുന്നിൽ സംബന്ധിച്ചു,

