KSDLIVENEWS

Real news for everyone

റിയാസ് മൗലവി വധം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

SHARE THIS ON

കാസര്‍കോട്: റിയാസ് മൗലവി വധക്കേസിലെ പ്രതികളായ അര്‍എസ്എസ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ചൂരി ജുമാമസ്ജിദ് ഇമാമും മദ്രസ അധ്യാപകനുമായ കര്‍ണാടക കുടക് സ്വദേശി റിയാസ് മൗലവി(27)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കേളുഗുഡെ സ്വദേശികളായ അജേഷ് എന്ന അപ്പു, നിതിന്‍ കുമാര്‍, അഖിലേഷ് എന്ന അഖില്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് തള്ളിയത്. കേസ് ജൂണ്‍ ആറിന് വീണ്ടും പരിഗണിക്കും. വാദിഭാഗത്തിന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അശോകന്‍ ഹാജരായി. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചേയാണ് പഴയ ചുരിയിലെ മദിറസാധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസിനെ പള്ളക്കകത്തു വെച്ചു ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!