KSDLIVENEWS

Real news for everyone

പിണറായി സര്‍ക്കാരിന് സ്വാഗതമേകാന്‍ ‘ഗീതാജ്ഞലി’, ആമുഖം മമ്മൂട്ടി; ഒരുങ്ങി തലസ്ഥാനം

SHARE THIS ON

പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി ഒരുങ്ങി തലസ്ഥാനം. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേര്‍ക്ക് പങ്കെടുക്കാമെന്നാണ് തീരുമാനം. എന്നാല്‍, കോവിഡ് വ്യാപന സാഹചര്യമുള്ളതിനാല്‍ 400 ല്‍ താഴെ പേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉച്ചകഴിഞ്ഞ് 3.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രണ്ടാം പിണറായി സര്‍ക്കാരിന് സ്വാഗതമേകാന്‍ അമ്പതോളം കലാകാരന്‍മാര്‍ അണിനിരന്നുള്ള ‘ഗീതാജ്ഞലി’ നടക്കും. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലായിരിക്കും ഗീതാജ്ഞലി ഒരുക്കുക. നടന്‍ മമ്മൂട്ടി ‘ഗീതാജ്ഞലി’ക്ക് ആമുഖം നല്‍കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!