ഓക്സിജൻ ബദിയടുക്കയുടെ വളണ്ടിയർ ടീം സജ്ജം ; കോവിഡ് വാക്സിൻ, ടെസ്റ്റ് സെന്റർ ഒരുക്കി തുടക്കം

ബദിയടുക്ക : കലാ സാമൂഹിക സാംസ്കാരിക രംഗത്തെ യുവ മുന്നേറ്റമായ ഓക്സിജൻ ബദിയടുക്കയുടെ 50 അംഗ സ്ഥിരം വളണ്ടിയർ സംവിധാനത്തിന് പഞ്ചായത്ത് സെക്രട്ടറി പ്രതീപൻ വളണ്ടിയർ ടീം ക്യാപ്റ്റൻ ജോബിൻ സണ്ണിക്ക് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു. ശഹാദുദ്ധീൻ മാസ്റ്റർ, സകീർ ബദിയടുക്ക, ചന്ദ്രൻ പൊയ്യക്കണ്ടം, മാത്യു ബദിയടുക്ക, സാബിത്, സാദിക് പെരഡാല, ബിജു എബ്രഹാം സംബന്ധിച്ചു.
കോവിഡ് വാക്സിനും, ടെസ്റ്റ് സെന്ററും ബദിയടുക്ക സി. എച്ച്. സി യിൽ നിന്ന് ഗവ. ഹൈസ്കൂളിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ‘വാക്സിൻ സെന്റർ’ ഒരുക്കങ്ങൾക്ക് വളണ്ടിയർ ടീം നേതൃത്വം നൽകി

