KSDLIVENEWS

Real news for everyone

എന്‍റെ സഹോദരന്‍ പിണറായി വിജയന് ആശംസകള്‍- തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍

SHARE THIS ON

കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയന് ആശംസയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ‘എന്‍റെ സഹോദരൻ പിണറായി വിജയന് ആശസകൾ നേരുന്നു’ എന്നാണ് സ്റ്റാലിന്‍ ട്വീറ്ററിൽ കുറിച്ചത്.
‘എന്‍റെ സഹോദരന്‍ പിണറായി വിജയന് ആശംസകള്‍. കേരളത്തിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അദ്ദേഹത്തിന്‍റെ ദൃഢതയും പരിശ്രമവും തുല്യതയിലേക്കും സമാധാനത്തിലേക്കും ക്ഷേമത്തിലേക്കും ജനങ്ങളെ നയിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!