KSDLIVENEWS

Real news for everyone

കോവിഡ് ഭേദമായെങ്കിൽ വയോധികനെ  പുനരധിവസിപ്പിക്കണം:  മനുഷ്യാവകാശ കമ്മീഷൻ 

SHARE THIS ON

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
പത്രക്കുറിപ്പ് /കാസർഗോഡ്
21.5. 2021

കാസർകോട്: കോവിഡ് രോഗിയായി കാസർഗോഡ് കോവിഡ് ആശുപത്രിയിൽ (മെഡിക്കൽ കോളേജ് ആശുപത്രി) പ്രവേശിപ്പിക്കപ്പെട്ടിരുന്ന ആരോരുമില്ലാത്ത വയോധികനെ രോഗം ഭേദമായെങ്കിൽ അനുയോജ്യമായ പുരവധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

കാസർകോട് ജില്ലാ സാമൂഹിക നീതി ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ഉത്തരവ് നൽകിയത്.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വയോധികനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹത്തെ കാസർകോഡ് കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കോവിഡ് നെഗറ്റീവായെങ്കിലും ആരും കൂട്ടികൊണ്ടുപോയില്ലെന്നും ഇതിൽ പറയുന്നു. തൻറെ വീട് ചെറുവത്തൂരാണെന്നും പള്ളിക്കരയാണെന്നും വയോധികൻ മാറി മാറി പറയുന്നുണ്ട്. ഓർമ്മക്കുറവ് അനുഭവപ്പെടുന്ന വയോധികന് 75 വയസ് പ്രായം തോന്നിക്കും . ഇപ്പോൾ കോവിഡ് രോഗികൾക്കൊപ്പമാണ് വയോധികൻ കഴിയുന്നത് . നടപടി സ്വീകരിച്ച ശേഷം ഒരാഴ്ചക്കകം നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ സാമൂഹിക നീതി ഓഫിസർക്ക് ഉത്തരവ് നൽകി.

പി.എം. ബിനുകുമാർ
പി.ആർ.ഒ
9447694053

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!